#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍

#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍
Apr 28, 2024 10:15 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി പ്രസിഡന്റിന് നോട്ടീസ് നല്‍കിയ സംഭവങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എംവി ജയരാജന്റെ പരാമര്‍ശം.

കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണെന്നാണ് എംവി ജയരാജന്‍ പറഞ്ഞത്.

എം വി ജയരാജന്റെ കുറിപ്പ്: കുറുന്തോട്ടിക്കും വാതം. തെരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷന്‍ കമ്മീഷന് നല്‍കിയത്.

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം, സൈന്യത്തിന്റെ പേരില്‍ വോട്ട് പിടുത്തം, വിവിധ മന്ത്രാലയങ്ങളെ ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗങ്ങള്‍, ഹെലികോപ്ടറില്‍ എത്തിച്ച ദുരൂഹമായ 'കറുത്ത പെട്ടികള്‍' എന്നിവയാണ് പരാതികളില്‍ ഉള്ളത്.

ഇലക്ഷന്‍ കമ്മീഷന്‍ ആവട്ടെ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ബിജെപി പ്രസിഡന്റ് നദ്ദക്കാണ് നോട്ടീസ് നല്‍കിയത്. ബിജെപിയുടെ ചട്ടുകമായ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ നോട്ടീസിന് പുല്ലുവില കല്‍പ്പിക്കുകയും വിദ്വേഷ പ്രസംഗം നദ്ദ കൂടി നടത്തുകയും ചെയ്തു.

മറ്റു പരാതികളിന്മേല്‍ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസൊന്നും നല്‍കിയിട്ടുമില്ല. നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രസംഗം നടന്ന സ്ഥലത്തെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനാണോ കമ്മീഷന്‍ നോട്ടീസ് അയയ്ക്കുക..?

കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണ്.

#ElectionCommission #looked #country #hands #tied, #disgrace; #MVJayarajan #criticism

Next TV

Related Stories
#Wildboarattack | ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്

May 11, 2024 11:38 AM

#Wildboarattack | ദേശീയപാതയിൽ കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്

വി​ര​ണ്ടോ​ടി​യ പ​ന്നി​യെ ട്ര​ഷ​റി​ക്ക് സ​മീ​പം വെ​ച്ച് മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചു. ഇ​തോ​ടെ റോ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ വീ​ണ പ​ന്നി...

Read More >>
#AirIndiaExpress | കരിപ്പൂരിൽ എയർഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസ് സാധാരണ ഗതിയിൽ, ടിക്കറ്റ് നിരക്കുകൾ വർധിച്ചു

May 11, 2024 11:28 AM

#AirIndiaExpress | കരിപ്പൂരിൽ എയർഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസ് സാധാരണ ഗതിയിൽ, ടിക്കറ്റ് നിരക്കുകൾ വർധിച്ചു

ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും ഇന്നലെയും വിമാന സർവീസുകൾ പൂർണതോതിൽ ആരംഭിക്കാനായില്ല. ഗൾഫ് രാജ്യങ്ങളിലേക്കാണു കരിപ്പൂരിൽനിന്നു കൂടുതൽ...

Read More >>
#escaped | കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു; 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് വയോധികൻ

May 11, 2024 11:25 AM

#escaped | കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു; 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് വയോധികൻ

പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ...

Read More >>
 #fireforce |താക്കോൽ കാറിനകത്ത് പെട്ടു, സ്പെയർ കീയുമില്ല; കാറിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്

May 11, 2024 11:04 AM

#fireforce |താക്കോൽ കാറിനകത്ത് പെട്ടു, സ്പെയർ കീയുമില്ല; കാറിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്

ബാക്ക് ഡോറിൻ്റെ ചെറിയ ചില്ല് പാളി ഉളക്കി മാറ്റി കൈയിട്ട് ഡോർ തുറന്നായിരുന്നു കുട്ടിയെ...

Read More >>
#ArifMuhammadKhan | മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

May 11, 2024 11:00 AM

#ArifMuhammadKhan | മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ...

Read More >>
#goldrate |  സ്വർണ വിലയിൽ ഇടിവ്; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

May 11, 2024 10:54 AM

#goldrate | സ്വർണ വിലയിൽ ഇടിവ്; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53800...

Read More >>
Top Stories