#abhiramdeath |അഭിറാമിന്റെ മരണം; പൊലീസ് അന്വേഷണം കാര്യക്ഷമമല്ല, പ്രതിഷേധവുമായി നാട്ടുകാർ

#abhiramdeath |അഭിറാമിന്റെ മരണം; പൊലീസ് അന്വേഷണം കാര്യക്ഷമമല്ല, പ്രതിഷേധവുമായി നാട്ടുകാർ
Apr 27, 2024 08:30 PM | By Susmitha Surendran

പൂച്ചാക്കൽ: (truevisionnews.com)   മദ്യ-മയക്കുമരുന്നു മാഫിയകൾ തമ്മിലുള്ള അടിപിടിയെ തുടർന്ന് പെരുമ്പളം പഞ്ചായത്ത് രണ്ടാം വാർഡിൽ കടേപ്പറമ്പിൽ അഭി എന്ന് വിളിപ്പേരുള്ള അഭിറാം (22) ആത്മഹത്യ ചെയ്തതിൽ പെരുമ്പളം ദ്വീപിൽ ജനരോഷം ഉയരുന്നു.

ഏപ്രിൽ 23ന് വീടിന് അടുത്തുള്ള പുരയിടത്തിലാണ് തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്. അഭിറാമിന്റെ പോക്കറ്റിൽ നിന്നും പൊലീസ് കത്ത് കണ്ടെടുത്തിരുന്നു.

അതിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളതായി പറയപ്പെടുന്നുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ കുറേ നാളുകളായി മയക്ക്മരുന്ന് മാഫിയകൾ തമ്മിലുള്ള സംഘർഷം മൂലം ദ്വീപ് നിവാസികളുടെ സ്വൈര്യ ജീവിതം താറുമാറായി കൊണ്ടിരിക്കുകയാണ്.

സിപിഐ പെരുമ്പളം ലോക്കൽ കമ്മറ്റി സെക്രട്ടറി രഞ്ജിത്ത് ലാലിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ മർദ്ദിച്ചതും ലഹരി മാഫിയയിൽ പെട്ട യുവാക്കളായിരുന്നു.

അവിവാഹിതനും ജനങ്ങൾക്ക് പ്രിയങ്കരനുമായിരുന്നു അഭിറാം. അഭിറാമിന്റെ മരണത്തിന് ഉത്തരവാദികളായ മദ്യ-മയക്ക് മരുന്നു മാഫിയയെ അമർച്ച ചെയ്യണമെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

#Death #Abhiram #Police #investigation #ineffective #locals #protesting

Next TV

Related Stories
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
#fakemoneycollection|നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

May 19, 2024 08:27 AM

#fakemoneycollection|നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

ഇവര്‍ പണം ആവശ്യപ്പെടുന്ന അഭ്യര്‍ഥന വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണെന്നും ഭാരവാഹികള്‍...

Read More >>
#surgicalerror|മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ

May 19, 2024 08:06 AM

#surgicalerror|മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ

കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സാ രേഖയിലും...

Read More >>
Top Stories