#KSudhakaran | മുഖ്യമന്ത്രിയും ജാ‍​വ്ഡേ​ക്കറും തമ്മിൽ മുമ്പും ബന്ധമുണ്ടെന്ന് കെ. സുധാകരൻ

#KSudhakaran | മുഖ്യമന്ത്രിയും ജാ‍​വ്ഡേ​ക്കറും തമ്മിൽ മുമ്പും ബന്ധമുണ്ടെന്ന് കെ. സുധാകരൻ
Apr 27, 2024 07:41 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി നേതാവ് പ്ര​കാ​ശ് ജാ‍​വ്ഡേ​ക്കറും തമ്മിൽ മുമ്പും ബന്ധമുണ്ടെന്നും എന്തിനു കണ്ടുവെന്ന് അദ്ദേഹം വെളിപ്പെടുത്തണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ.

മുഖ്യമന്ത്രി പൊതുപരിപാടിയിൽ കണ്ടെന്നാണ് സമ്മതിച്ചത്. അങ്ങനെയൊരു പൊതുപരിപാടിയുണ്ടെങ്കിൽ ജനങ്ങളും മാധ്യമങ്ങളും അറിയില്ലേ എന്നും സുധാകരൻ ചോദിച്ചു.

ഇത്രയും രഹസ്യമായി നടത്തിയ പരിപാടിയുടെ അജൻഡയെന്താണ്? ജാ‍​വ്ഡേ​ക്കറെ കണ്ടതായി ജയരാജൻ സമ്മതിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ജനങ്ങളോട് സത്യം പറയണം.

രാഷ്ട്രീയത്തിലെ അന്തർധാരയാണിത്. സ്വന്തം മകളുടെയും കുടുംബത്തിന്റെയും താൽപര്യം സംരക്ഷിക്കാൻ ബി.ജെ.പിയുടെ സഹായം അനിവാര്യമാണെന്ന് പിണറായിക്കുണ്ട്. അതുകൊണ്ടാണ് നാണംകെട്ടും ഇത്തരം പരിപാടികളുടെ ഭാഗമാകുന്നത്.

ജയരാജന്റെ പേരിൽ പാർട്ടി നടപടിയുണ്ടാകുമെന്നാണ് വിവരം. വരുംദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരുന്നതുവരെ കാത്തിരിക്കാം.

ജാ‍​വ്ഡേ​ക്കറെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്നുപോലും അറിയില്ലെന്നും കെ. സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

#KSudhakaran #said #relationship #between #ChiefMinister #Javadekar #earlier

Next TV

Related Stories
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
#congress |  വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

May 6, 2024 12:24 PM

#congress | വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​യം സു​നി​ശ്ചി​മാ​ണെ​ന്നി​രി​ക്കെ റാ​യ്ബ​റേ​ലി​യി​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ്...

Read More >>
#padmajavenugopal |  ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് അയാൾ, എന്നോട് ചേട്ടനെ പറ്റി ചോദിക്കരുത് -പദ്മജ വേണു​ഗോപാൽ

May 6, 2024 12:09 PM

#padmajavenugopal | ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് അയാൾ, എന്നോട് ചേട്ടനെ പറ്റി ചോദിക്കരുത് -പദ്മജ വേണു​ഗോപാൽ

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും പദ്മജ...

Read More >>
#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

May 4, 2024 02:42 PM

#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം...

Read More >>
Top Stories