#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

#fire |സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
Apr 27, 2024 08:32 AM | By Susmitha Surendran

കാണ്‍പൂര്‍:  (truevisionnews.com)   ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു.

ഫറൂഖാബാദ് ജില്ലയിലെ നെഹ്‌റരിയ ഗ്രാമത്തിൽ താമസിക്കുന്ന പൂജ (28) ആണ് മരിച്ചത്. പാന്‍റിന്‍റെ പോക്കറ്റില്‍ കിടന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. യുവതി ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും ഇയര്‍ഫോണ്‍ ചെവിയിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ 10 മണിയോടെ സ്കൂട്ടറില്‍ മുംബൈയിലേക്ക് പോകാന്‍ കാണ്‍പൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ചൗബേപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മാൻപൂർ വില്ലേജിന് സമീപം കാൺപൂർ-അലിഗഡ് ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിന് മുന്നിലാണ് ദാരുണമായ സംഭവം.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു.

പൂജയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സ്കൂട്ടര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൂജയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അപകടത്തില്‍ മൊബൈല്‍ ഫോണിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ പൊട്ടിത്തെറിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

#woman #died #her #mobilephone #exploded #riding #scooter.

Next TV

Related Stories
#NarendraModi | ‘ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളെ മതത്തിന്റെ പേരിൽ കോൺ​ഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

May 8, 2024 01:56 PM

#NarendraModi | ‘ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളെ മതത്തിന്റെ പേരിൽ കോൺ​ഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

“ഇന്ത്യ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ്. ഇന്ത്യയിൽ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങൾ തീരുമാനിക്കണം എന്ന് മോദി...

Read More >>
#PrajwalRevanna | ലൈം​ഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ ഉടൻ മടങ്ങിവരില്ല; തിരിച്ചെത്തുക പതിമൂന്നിന് ശേഷം മാത്രം

May 8, 2024 01:50 PM

#PrajwalRevanna | ലൈം​ഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ ഉടൻ മടങ്ങിവരില്ല; തിരിച്ചെത്തുക പതിമൂന്നിന് ശേഷം മാത്രം

ഡി കെ ശിവകുമാറിന് ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്നും ഇത് പറയാൻ തന്നെ പൊലീസ് അനുവദിക്കുന്നില്ലെന്നുമാണ് ദേവരാജഗൗഡയുടെ...

Read More >>
#arrest | നീറ്റ് പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ

May 8, 2024 01:49 PM

#arrest | നീറ്റ് പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ

ജാൽ​ഗനിൽ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാ‍ർഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ...

Read More >>
#sexualassault | 40 വർഷം മുൻപത്തെ പ്രണയം, എതിർപ്പുകൾക്കൊടുവിൽ വിവാഹം; 70 വയസിൽ പണിയായി എല്ലാവരും മറന്ന് ആ കേസ്

May 8, 2024 01:27 PM

#sexualassault | 40 വർഷം മുൻപത്തെ പ്രണയം, എതിർപ്പുകൾക്കൊടുവിൽ വിവാഹം; 70 വയസിൽ പണിയായി എല്ലാവരും മറന്ന് ആ കേസ്

പ്രണയ കാലത്ത് പെൺകുട്ടിയുടെ അമ്മ നൽകിയ പീഡനക്കേസിൽ അകത്തായി മുംബൈ സ്വദേശിയായ...

Read More >>
#accident | ട്രക്കിൽ കാർ ഇടിച്ചുകയറി അപകടം; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

May 8, 2024 01:23 PM

#accident | ട്രക്കിൽ കാർ ഇടിച്ചുകയറി അപകടം; ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

പോലീസ് സ്ഥലത്തെത്തി ട്രക്ക് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മനീഷ് ശർമ, അനിത ശർമ, സതീഷ് ശർമ, പൂനം, സന്തോഷ്, കൈലാഷ്...

Read More >>
Top Stories