#CPIM |സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ; ഇപി ജയരാജൻ വിവാദം ചർച്ചയാകും

#CPIM |സിപിഐഎം  സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ; ഇപി ജയരാജൻ വിവാദം ചർച്ചയാകും
Apr 27, 2024 08:18 AM | By Susmitha Surendran

(truevisionnews.com)    സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും.

തെരഞ്ഞെടുപ്പ് ദിവസത്തിലെ ഇപിയുടെ പ്രതികരണത്തിൽ പാർട്ടി നേതൃത്വത്തിന് നീരസമുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇപി ജയരാജനെ തള്ളിയിരുന്നു.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച നടത്തിയതും തെരഞ്ഞെടുപ്പ് ദിവസം ഇത് സംബന്ധിച്ച് നടത്തിയ പരസ്യ പ്രസ്തവനയും പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു.

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റുമോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും.

സിപിഐഎം സംഘടനാരീതി പിന്തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അത് ഉപേക്ഷിച്ച് ജയരാജനോടുള്ള അമർഷം പരസ്യമാക്കുകയും ചെയ്തു.സൗഹൃദങ്ങളിൽ ജാഗ്രത വേണമെന്നാണ് ദല്ലാൾ നന്ദകുമാർ തൊടുത്തുവിട്ട പുതിയ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇ പി ജയരാജന് വീഴ്ചയുണ്ടായി. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. ഇന്നാരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ച് നടക്കുന്നവരുമായി സൗഹൃദം ഉപേക്ഷിക്കേണ്ടതാണ്.

ജയരാജൻ ഇക്കാര്യങ്ങളിൽ ജാഗ്രത പാലിക്കാറില്ലെന്ന് നേരത്തെ തന്നെയുള്ള അനുഭവമാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

#CPIM #state #secretariat #meet #Monday.

Next TV

Related Stories
#founddead | യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭ‍ര്‍ത്താവിനെ കാണാനില്ല

May 8, 2024 10:48 PM

#founddead | യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭ‍ര്‍ത്താവിനെ കാണാനില്ല

ഡോണയുടെ ഭർത്താവ് ലാലിനെ കാണാതായതായെന്നാണ്...

Read More >>
#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

May 8, 2024 09:44 PM

#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വൈദ്യുതി തകരാ‍ര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍...

Read More >>
#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

May 8, 2024 09:32 PM

#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല....

Read More >>
#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 29-കാരന് 61 വർഷം തടവ്

May 8, 2024 09:27 PM

#PocsoCase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 29-കാരന് 61 വർഷം തടവ്

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2022ൽ മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ...

Read More >>
#KPYohannan | ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

May 8, 2024 09:13 PM

#KPYohannan | ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ അന്തരിച്ചു

ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ...

Read More >>
#SSLCresult | എ പ്ലസ് അതിഥി; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

May 8, 2024 09:09 PM

#SSLCresult | എ പ്ലസ് അതിഥി; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

രണ്ട് പേരും ഒരുമിച്ചാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതിയത് ....

Read More >>
Top Stories