#election|പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

#election|പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ
Apr 27, 2024 07:11 AM | By Meghababu

തിരുവനന്തപുരം : (truevisionnews.com)നിർണ്ണായകവിധിയെഴുത്തിന് ശേഷവും ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം.

മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാർട്ടികൾ ഇന്ന് കടക്കും.രാവിലെയുണ്ടായ പോളിംഗ് ആവേശം കണ്ടപ്പോൾ 2019നെക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഉച്ചയോടെ പിന്നെ കുറഞ്ഞതോടെ കാരണമെന്തെന്നായി ചർച്ചകൾ.

ദേശീയനേതാക്കൾ വരെ ഇളക്കിമറിച്ചുള്ള പ്രചാരണവും, പലയിടത്തുമുള്ള ഇഞ്ചോടിഞ്ച് പോരും, ശക്തമായ ത്രികോണമത്സരങ്ങളും ഇത്തവണ ശ്രദ്ധ നേടിയിരുന്നു. പൊതുവിൽ റെക്കോർഡ് പോളിങ്ങാണ് പ്രതീക്ഷിച്ചത്. കത്തും ചൂടാകാം വില്ലനെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

പോളിംഗ് ശതമാനത്തിലെ കുറവിൽ നേരിയൊരു ആശങ്ക ഉള്ളിൽ യുഡിഎഫിനുണ്ടെങ്കിലും എല്ലാം ഭദ്രമെന്ന് അവകാശവാദം. ഭരണവിരുദ്ധവികാരം നന്നായി ഇത്തവണ പ്രതിഫലിച്ചെന്ന് മുന്നണി പറയുന്നത്. ഒപ്പം ന്യൂനപക്ഷവോട്ടുകളുടെ ശക്തമായ ഏകീകരണം ഉണ്ടായെന്നും പ്രതീക്ഷയുണ്ട്.

ഭരണവിരുദ്ധവികാരം ഇല്ലാത്തതിൻറെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. പാർട്ടി വോട്ടുകളെല്ലാം എല്ലായിടത്തും കൃത്യമായി പോൾ ചെയ്തു. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനെന്നാണ് കണക്ക് കൂട്ടൽ.

പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എൽഡിഎഫ് പറയുന്നു. തിരുവനന്തപുരത്തും തൃശൂരിലും ജയസാധ്യതയുണ്ടെന്നും ബിജെപി പറയുന്നു. അതേ സമയം വിധിയെഴുത്ത് ദിനം സഭാ അധ്യക്ഷന്മാരിൽ നിന്നുണ്ടായ പ്രതികൂല പ്രതികരണങ്ങളിൽ ബിജെപിക്ക് ആശങ്കയുണ്ട്.

#Both #hope #concern #fronts #backfire #reduction #voter #turnout

Next TV

Related Stories
#jaundice |മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

May 8, 2024 01:40 PM

#jaundice |മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നേരത്തെ അപകടം പറ്റി ചികിത്സയില്‍ കഴിയവെയാണ് ഇവര്‍ക്ക് മഞ്ഞപ്പിത്തം...

Read More >>
#kmuraleedharan | കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി - കെ.മുരളിധരൻ

May 8, 2024 01:30 PM

#kmuraleedharan | കെ.കെ ശൈലജ പക്വത കാണിച്ചില്ല, ഷാഫി പറമ്പിലിനെതിരെ മോശം പ്രചാരണം നടത്തി - കെ.മുരളിധരൻ

സ്വാഭാവികമായും ഷാഫി പറമ്പിലിനും തിരിച്ച് പറയേണ്ടി വന്നുവെന്നും...

Read More >>
#sexeducation | ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും

May 8, 2024 01:16 PM

#sexeducation | ഈ അദ്ധ്യയന വർഷം മുതൽ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകും

കൗമാര ഗർഭധാരണം വര്‍ധിച്ചുവന്ന പശ്ചാത്തലത്തിലാണ് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള നടപടികൾ ഹൈക്കോടതി...

Read More >>
##disproportionateassets |വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം: വടകര മുൻ ആർ.ടി.ഒ.യ്ക്ക് തടവുശിക്ഷയും പിഴയും

May 8, 2024 01:03 PM

##disproportionateassets |വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം: വടകര മുൻ ആർ.ടി.ഒ.യ്ക്ക് തടവുശിക്ഷയും പിഴയും

ഹരീന്ദ്രൻ തന്റെ കുടുംബാംഗങ്ങളുടെ പേരിൽ ബിനാമിയായി സമ്പാദിച്ച എട്ടേക്കർ 87 സെന്റ് സ്ഥലവും ഒരു ഇരുനില വീടും...

Read More >>
#Missingcase | 75-കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ

May 8, 2024 12:58 PM

#Missingcase | 75-കാരിയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ

അതിനിടയിലാണ് ഇന്ന് ഡ്രോൺ ഉപയോ​ഗിച്ച് തെരച്ചിൽ നടത്താനുള്ള തീരുമാനം വരുന്നത്. നിലവിൽ അതിരപ്പള്ളിയിൽ ഡ്രോണുപയോഗിച്ച് തെരച്ചിൽ...

Read More >>
Top Stories