#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍
Apr 25, 2024 09:43 PM | By Aparna NV

കണ്ണൂർ :(truevisionnews.com) ഒന്നരമാസത്തെ പരസ്യപ്രചരണത്തിന് ശേഷമുള്ള നിശബ്ദപ്രചരണ ദിനത്തിലും പരമാവധി ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍.

രാവിലെ അടുത്ത സുഹൃത്തുക്കളെയും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് കേന്ദ്രകമ്മിറ്റി ഓഫീസിലെത്തി അവസാനഘട്ട ഒരുക്കങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി.

യുഡിഎഫ് നേതാക്കളെയും പരമാവധി ആളുകളെ ഫോണിലൂടെ വിളിച്ച് വോട്ടുറപ്പിച്ചു. ഇടയ്ക്ക് തിരഞ്ഞെടുപ്പ് വിജയപ്രതീക്ഷ ചോദിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. കണ്ണൂര്‍ നഗരത്തിലെത്തിയ സ്ഥാനാര്‍ത്ഥി വ്യാപര സ്ഥാപനങ്ങളിലും കയറി വോട്ട് ചോദിച്ചു.

സിപിഎം നടത്തിയ ബോംബാക്രമണത്തില്‍ പരിക്കേറ്റ മലപട്ടം സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും സന്ദര്‍ശിച്ചു.

#ksudhakaran #election #campaign

Next TV

Related Stories
#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

May 5, 2024 10:16 PM

#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി...

Read More >>
#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

May 5, 2024 09:55 PM

#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കടമേരി കാമിച്ചേരിയിലെ വീട്ടിൽ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

May 5, 2024 09:41 PM

#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

കൈക്ക് പരിക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി....

Read More >>
#sexualasult | കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 24കാരന്‍ അറസ്റ്റില്‍

May 5, 2024 08:51 PM

#sexualasult | കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 24കാരന്‍ അറസ്റ്റില്‍

ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ...

Read More >>
#arrest |പണയം വെച്ച ആഭരണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍

May 5, 2024 08:47 PM

#arrest |പണയം വെച്ച ആഭരണം മോഷ്ടിച്ചു; ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ അറസ്റ്റില്‍

പണയം വെച്ച 121.16 ഗ്രാം സ്വര്‍ണം ഏപ്രില്‍ മാസത്തില്‍ പല ദിവസങ്ങളിലായി ലോക്കര്‍ തുറന്ന് പ്രതി...

Read More >>
Top Stories