#arrest | ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ഗുരുതര കുറ്റം ചുമത്തി പൊലീസ്, 38 കാരന്‍ അറസ്റ്റില്‍

#arrest | ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ഗുരുതര കുറ്റം ചുമത്തി പൊലീസ്, 38 കാരന്‍ അറസ്റ്റില്‍
Apr 23, 2024 08:38 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)    ഏഴാം ക്ലാസ് വിദ്യാർഥി കൂറ്റനാട് കട്ടിൽമാടം മുല്ലക്കൽ വീട്ടിൽ സത്യനാരായണന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാളെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

നെല്ലിക്കാട്ടിരി പെട്ടിക്കട സ്വദേശി വാക്കേലവളപ്പിൽ വീട്ടിൽ മണികണ്ഠൻ (38) ആണ് അറസ്റ്റിലായത്. ഐ പി സി 305 വകുപ്പ് പ്രകാരം വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മാർച്ച് 9 നാണ് മുല്ലക്കൽ പ്രീതിയുടെ മകൻ പന്ത്രണ്ട് വയസുള്ള സൂര്യനാരായണൻ ആത്മഹത്യ ചെയ്തത്. വീടിന്‍റെ മുകൾനിലയിലേക്ക് പോയ സൂര്യനാരായണനെ വിളിച്ചിട്ടും വിളി കേൾക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കാണുന്നത്.

ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാത്തനൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു സൂര്യനാരായണൻ. സൂര്യനാരായണൻ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വീട്ടിൽ രണ്ട് പേർ എത്തുകയും തർക്കം ഉണ്ടാവുകയും ചെയ്തിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞിരുന്നു.

തർക്കിക്കാൻ എത്തിയ ആളുടെ വീട്ടിൽ വളർത്തുന്ന മത്സ്യം കാണാതായതുമായി ബന്ധപ്പെട്ട വിഷയമാണ് ഇവർ സംസാരിച്ചത്. വന്നവർ തിരികെ മടങ്ങിയതിന് ശേഷമാണ് സൂര്യനാരായണൻ വീടിന് മുകൾനിലയിലേക്ക് പോയത്.

തുടർന്ന് രാത്രി 9 മണിക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വരാത്തതിനെ തുടർന്ന് മുകളിൽ ചെന്ന് നോക്കിയപ്പോൾ അവിടെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് സൂര്യനാരായണന്റെ അമ്മ പൊലീസിനോട് പറഞ്ഞത്.

മകന്റെ മരണത്തിന് കാരണമായവരെ അറസ്റ്റ് ചെയ്യണമെന്ന് അമ്മ പ്രീത മോൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തിയ ചാലിശ്ശേരി സിഐ കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി. പിന്നീട് പ്രതി മണികണ്ഠനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.   

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#7th #class #student's #suicide #Police #arrested #38yearold #man #serious #charges

Next TV

Related Stories
#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

May 3, 2024 10:28 PM

#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്....

Read More >>
#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

May 3, 2024 10:28 PM

#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും...

Read More >>
#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

May 3, 2024 10:14 PM

#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ...

Read More >>
#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

May 3, 2024 09:57 PM

#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ്...

Read More >>
#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

May 3, 2024 09:52 PM

#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

May 3, 2024 09:52 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സെൻട്രൽ ട്രാവൻകൂർ മർച്ചൻറ്...

Read More >>
Top Stories