#Samastha | തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത

#Samastha | തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത
Apr 20, 2024 10:56 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ക്രമീകരിക്കാന്‍ നടപടിയുമായി ഇകെ വിഭാഗം സമസ്ത.

ജുമുഅ നമസ്കാരത്തിന്‍റെ പേരില്‍ വോട്ടെടുപ്പില്‍ നിന്ന് ആരും വിട്ടുനില്‍ക്കാതിരിക്കാനാണ് സമസ്തയുടെ ഇടപെടല്‍. ജുമുഅ നമസ്കാരം നടക്കുന്ന വെളളിയാഴ്ചയില്‍ നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

വോട്ടെടുപ്പ് ദിവസം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാതെ വന്നതോടെയാണ് ജുമുഅ നമസ്കാരത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇ.കെ വിഭാഗം സമസ്ത മുന്‍കൈയെടുത്തിരിക്കുന്നത്.

സംഘടനക്ക് കീഴിലുള്ള മുഴുവന്‍ പള്ളികളിലും നമസ്കാര സമയം ക്രമീകരിക്കാനുള്ള നിര്‍ദേശം നേതൃത്വം മഹല്ലുകള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ ഭൂരിഭാഗം പള്ളികളിലും ഏതാണ്ട് ഒരേ സമയത്താണ് നമസ്കാരമുള്‍പ്പെടെ നടക്കുന്നത്.

തെരഞ്ഞടുപ്പ് ദിവസം അടുത്തടുത്തുള്ള പള്ളികളില്‍ ഇത് വ്യത്യസ്ഥ സമയമാക്കണമെന്നാണ് നിര്‍ദേശം.

പള്ളികളില്‍ ചുമതലയുള്ള ഖത്തീബുമാരില്‍ തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളവരുണ്ടെങ്കില്‍ പകരം ആളുകളെ മുന്‍കൂട്ടി കണ്ടെത്തണമെന്ന നിര്‍ദേശം സമസ്തക്കു കീഴിലുള്ള സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ലു ഭാരവാഹികള്‍ക്ക് നല്‍കിയിട്ടുണ്ട്.

വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജുമുഅ നമസ്കാരത്തിന് വേണ്ട സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹല്ലുകള്‍ക്ക് പാണക്കാട് ഖാസി ഫൗണ്ടേഷനും നിര്‍ദേശം നല്‍കി.

#samastha #special #arrangement#JumuahNamaz #election d#ay

Next TV

Related Stories
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

May 3, 2024 01:27 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍; അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്, യുവതി പീഡനത്തിന് ഇരയായെന്ന് സംശയം

യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം...

Read More >>
#rapeattempt |പതിനാലുകാരിയെ  പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

May 3, 2024 01:20 PM

#rapeattempt |പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

ഇയാൾക്ക് എതിരെ മുൻപും ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്നു....

Read More >>
#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

May 3, 2024 01:20 PM

#Clash | കോഴിക്കോട് കൊയിലാണ്ടിയില്‍ നടുറോഡില്‍ സ്വകാര്യ ബസ് - ലോറി ജീവനക്കാർ തമ്മില്‍ കയ്യാങ്കളി

ബസ്സിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ലോറിയുടെ ക്ലീനറെയാണ് ആദ്യം...

Read More >>
#babydeath |കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി

May 3, 2024 01:17 PM

#babydeath |കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി

ഇതിലുണ്ടായിരുന്ന ഫ്ലാറ്റ് മേൽവിലാസം കൃത്യമായി പൊലീസിനെ...

Read More >>
 #founddead |എആർ ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024 01:08 PM

#founddead |എആർ ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു....

Read More >>
#Liquorhunt | കണ്ണൂരിൽ മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ

May 3, 2024 01:04 PM

#Liquorhunt | കണ്ണൂരിൽ മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ

ഈ ​കേ​സി​ല്‍ ഹൈ​കോ​ട​തി​യി​ല്‍നി​ന്ന് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ വീ​ണ്ടും മ​ദ്യ​വി​ല്‍പ​ന...

Read More >>
Top Stories