#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍
Apr 19, 2024 02:19 PM | By Susmitha Surendran

(truevisionnews.com)  അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാതാപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയേറയാണിപ്പോള്‍.

ദിവസം കഴിയുംതോറും ചൂട് സഹിക്കാവുന്നതിലും കൂടുതലാണ്. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങള്‍

തണുത്ത വെള്ളത്തില്‍ മുക്കിയ കോട്ടന്‍ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമര്‍ത്തുന്നത് അസ്വസ്ഥത കുറയ്ക്കും.

സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കുക. കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവര്‍ത്തിയ ഉടനെ പെര്‍ഫ്യൂം കലരാത്ത പൗഡര്‍ ദേഹത്ത് തൂവുക.

ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിന്‍ ലോഷന്‍ പുരട്ടുക.

ഇലക്കറികള്‍ ധാരാളം കഴിക്കുക.

തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാന്‍ സഹായിക്കും.

ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചില്‍ ശമിക്കാന്‍ സഹായിക്കും.

ത്രിഫലപ്പൊടി വെള്ളത്തില്‍ ചാലിച്ച് ദേഹത്ത് പുരട്ടിയാല്‍ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.

#no #peace #because #heat #wave? #try #some #home #remedies #relieve #heat #rash

Next TV

Related Stories
#health |പതിവായി മുട്ട കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

May 3, 2024 09:06 PM

#health |പതിവായി മുട്ട കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

ഇത് പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും...

Read More >>
#health |ഈ എട്ട് ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും

May 2, 2024 10:35 PM

#health |ഈ എട്ട് ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും

കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം....

Read More >>
#health |അമിതമായി വിയർക്കുന്നുണ്ടോ? എങ്കില്‍, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക...

Apr 30, 2024 10:59 AM

#health |അമിതമായി വിയർക്കുന്നുണ്ടോ? എങ്കില്‍, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക...

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അമിതമായി വിയര്‍ക്കാനും ശരീര ദുര്‍ഗന്ധം ഉണ്ടാകാനും...

Read More >>
#juice |പനികൂര്‍ക്ക ജ്യൂസ് തയ്യാറാക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ

Apr 29, 2024 02:52 PM

#juice |പനികൂര്‍ക്ക ജ്യൂസ് തയ്യാറാക്കാം; ആരോഗ്യ ഗുണങ്ങള്‍ ഏറെ

പനിക്കൂര്‍ക്ക കൊണ്ടു ടേസ്റ്റിയും ഹെല്‍ത്തിയുമായ ജ്യൂസ്...

Read More >>
#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

Apr 28, 2024 08:25 PM

#health |നരച്ച മുടിയാണോ പ്രശ്നം? വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ

മാനസിക സമ്മർദവും ഉറക്കമില്ലാമയും മുടി നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നു. ഇതും...

Read More >>
#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

Apr 27, 2024 07:50 PM

#health |തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും....

Read More >>
Top Stories