#chennithala |ചെന്നിത്തല 'സ്വകാര്യത' തേടിയെത്തിയത് ദേശാഭിമാനി ഓഫിസില്‍; 'അതിനെന്താ' എന്ന മറുപടിയും

#chennithala |ചെന്നിത്തല 'സ്വകാര്യത' തേടിയെത്തിയത് ദേശാഭിമാനി ഓഫിസില്‍; 'അതിനെന്താ' എന്ന മറുപടിയും
Apr 17, 2024 09:54 PM | By Susmitha Surendran

കാസര്‍കോട്: (truevisionnews.com)  കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രമേശ് ചെന്നിത്തല. 12 മണിക്കായിരുന്നു വാര്‍ത്താസമ്മേളനം നിശ്ചയിച്ചത്.

എന്നാല്‍, തുടങ്ങാന്‍ ഏറെ വൈകി. ഇതിനിടെ പ്രസ്‌ക്ലബിന് താഴെ ആള്‍കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന ചെന്നിത്തലക്ക് തുടരെ തുടരെ ഫോണ്‍ കോളുകള്‍. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ഭാഷകള്‍ മാറിമാറിയായിരുന്നു സംസാരം.

ചുറ്റുമുള്ളവരുടെ ബഹളം കാരണം ഫോണ്‍ സംഭാഷണം ബുദ്ധിമുട്ടിലായി. മറുപുറത്ത് നിന്നുള്ള പല സംഭാഷണങ്ങളും കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥ. അല്‍പ്പം മാറി നിന്ന് സംസാരിക്കാനെത്തിയപ്പോള്‍ മുന്നില്‍ കണ്ടത് ദേശാഭിമാനി ഓഫിസ്.

ഓഫിസിനകത്തുണ്ടായിരുന്നത് ഒരു ഫോട്ടോഗ്രാഫര്‍ മാത്രം. അകത്തു കയറിയ ചെന്നിത്തല ഫോട്ടോഗ്രാഫറോട് വാതിലടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഓഫിസിനകത്തിരുന്ന് ഏറെ നേരം ഫോണ്‍ സംഭാഷണം.

സംഭാഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഇരുന്ന സ്ഥലത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖത്തു വിടര്‍ന്നത് ചിരി. 'അതിനെന്താ' എന്ന മറുപടിയും. ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയുടെ ചുമതലയാണ് ചെന്നിത്തലക്ക്.

എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എം കെ അഷ്‌റഫ്, യുഡിഎഫ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, കെ നീലകണ്ഠന്‍, പി കെ ഫൈസല്‍ തുടങ്ങിയവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.

#Chennithala #sought #privacy #Desabhimani #office #answer #What #is #it?'

Next TV

Related Stories
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം;  കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 11:10 AM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി പൊലീസ്...

Read More >>
#goldrate |  സ്വണ വിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

May 2, 2024 10:44 AM

#goldrate | സ്വണ വിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

പവന്റെ വിലയിൽ 560 രൂപയുടെ വർധനയുണ്ടായി....

Read More >>
#Missingcase | ഭാര്യയുടെ പരാതിയിൽ അന്വേഷണം, കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

May 2, 2024 10:32 AM

#Missingcase | ഭാര്യയുടെ പരാതിയിൽ അന്വേഷണം, കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

ഇതോടെ പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിൽ...

Read More >>
#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

May 2, 2024 10:20 AM

#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കാൻ പറഞ്ഞെങ്കിലും ആൾക്ക് അനക്കമില്ല. ഒടുവിൽ എസ്ഐ തന്നെ വെള്ളം കോരി ഒഴിച്ച് മദ്യപിച്ച് ബോധമില്ലാതെ നിന്നയാളെ...

Read More >>
Top Stories