#KeralaSchoolKalolsavam2024 | ഗോത്ര കലകൾക്ക് മികച്ച പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 #KeralaSchoolKalolsavam2024  | ഗോത്ര കലകൾക്ക് മികച്ച പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Jan 4, 2024 01:01 PM | By Susmitha Surendran

കൊല്ലം :   (truevisionnews.com)   അവഗണിക്കപ്പെടുന്ന കലകൾക്ക് മികച്ച പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പതിറ്റാണ്ട് പിന്നിട്ട കലോത്സവം ഇന്ന് വേറിട്ട മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു.

1957_ൽ ആരംഭിച്ച കലോത്സവം ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവമായി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

239 ഇനങ്ങളിലായി 1400 കുട്ടികൾ പങ്കെടുക്കുന്ന ഈ കലോത്സവത്തിന് എല്ലാവിധ ആശംസകളും അഭിനന്ദങ്ങളും നേരുന്നു. പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്നും, അത് കുട്ടികൾക്ക് മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളും ഇത് ഓർമയിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കൗമാര മത്സരം കാലുഷിതമാക്കാതിരിക്കട്ടെ എന്നും, ഇന്ന് പിന്നിൽ നിൽക്കുന്നവർ നാളെ മുന്നിലേക്കെത്തുമെന്നും പരാജയങ്ങളിൽ തളരാതെ മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിന് റാണി ജോർജ് ഐഎഎസ് സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.1957-ൽ മന്ത്രിസഭയിലെ ജോസഫ് മുണ്ടശ്ശേരിയാണ് ആദ്യ കലോത്സവത്തിന് തുടക്കം കുറിച്ചത്.

കല പോയിന്റ് നേടാനുള്ള ഉപാധിയായി ഇന്ന് വലിയ രീതിയിൽ നിലനിൽക്കുന്നുണ്ട് അത് ഒഴുവാക്കി എത്ര ചെറിയ കലോത്സവങ്ങളും അതിന്റെ പരിപൂർണലക്ഷ്യത്തിലേക്ക് നയിക്കുന്നതാവണം.

കല പ്രവർത്തങ്ങൾ തുടരാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങിനായി സാംസ്കാരിക വകുപ്പിനും ജനകീയ സംഘടനകൾക്കും പങ്കുണ്ട്.

ലഹരി പിടിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ട മേഖലയായി കലയെ കാണേണ്ടതാണെന്നും, ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള സാഹചര്യത്തെ ഒരുക്കാനും കലയും കല മത്സരങ്ങളും ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ മണ്ണാണ് കൊല്ലം. കൊല്ലത്തിന്റെ സവിശേഷത സാംസ്കാരികതയിൽ ഒതുങ്ങുന്നതല്ല. അതിനിവേശ മുന്നേറ്റത്തിന് ഒരുപാട് സംഭാവനകൾ നൽകിയ നാട് കൂടിയാണ് കൊല്ലം.

കലകൾ ഇന്ന് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അത്തരം മാറ്റങ്ങളെ ചടുലമായി ഉൾക്കൊണ്ടാണ് ഇക്കൊല്ലം ഗോത്രകല പ്രദർശൻ ഇനമായും അടുത്ത വർഷം മുതൽ ഒരു മത്സര ഇനമായും ഗോത്ര കല വേദിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#ChiefMinister #PinarayiVijayan #said #tribal #arts #given #better #consideration

Next TV

Related Stories
Top Stories










GCC News