#AKSaseendran | ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് എകെ ശശീന്ദ്രൻ

#AKSaseendran | ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് എകെ ശശീന്ദ്രൻ
May 7, 2024 10:55 AM | By VIPIN P V

പാലക്കാട് : (truevisionnews.com) കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ റെയിൽവേക്കെതിരെ വനംമന്ത്രി എകെ ശശീന്ദ്രൻ.

വേഗത നിയന്ത്രിക്കുന്നതിൽ റെയിൽവേക്ക് ശുഷ്കാന്തി ഉണ്ടായില്ല. വേഗ നിയന്ത്രണം ഉള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിൻ ഓടിയിരുന്നത് എന്ന് കണ്ടെത്തി.

ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കും. പാലക്കാട് ഡിവിഷൻ മാനേജരുമായി ചർച്ച നടത്തും. വനം വകുപ്പും റെയിൽവേയും പരസ്പരം സഹകരിച്ചുകൊണ്ട് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് – കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ ആണ് ആനയെ ഇടിച്ചത്. ഒരു മാസത്തിനിടെ രണ്ടാമത്തെ കാട്ടാനയാണ് ട്രെയിൻ ഇടിച്ച് ചെരിയുന്നത്.

ആനക്കുട്ടിയുടെ മൃതദേഹം ക്രെയിൻ ഉപയോഗിച്ച് മാറ്റി. വൈകാതെ പോസ്റ്റ്മർട്ടം നടത്തും. 20 വയസ്സ് പ്രായമുള്ള ആനയാണ് ചെരിഞ്ഞത്. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ട്രെയിനുകൾക്ക്‌ വേഗനിയന്ത്രണം ഉള്ള മേഖലയാണ് ഇത്. എന്നിട്ടും അപകടം നടന്നത് ദൗർഭാഗ്യകരം. കൂട്ടത്തോടെ കടന്നുപോകുന്നതിനിടെ സംഭവിച്ചതാവാമെന്ന് ഡിഎഫ്ഒ ജോസഫ് തോമസ് പറഞ്ഞു.

കുട്ടിയാനകളെയാണ് ആദ്യം കടത്തി വിടുക. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായും ജോസഫ് തോമസ് പറഞ്ഞു.

#wildelephant #hit #train; #AKSaseendran #take #action #file #case #loco #pilot

Next TV

Related Stories
#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

May 19, 2024 02:08 PM

#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന...

Read More >>
#straydog |  തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

May 19, 2024 02:06 PM

#straydog | തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​തേ​ടി. ഇ​ട​ച്ചി​റ ഇ​ൻ​ഫോ പാ​ർ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​...

Read More >>
#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

May 19, 2024 02:04 PM

#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ...

Read More >>
#KozhikodeMedicalCollege | കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

May 19, 2024 01:54 PM

#KozhikodeMedicalCollege | കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

അതെ സമയം കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം...

Read More >>
#arrest | ലോഡ്ജിൽ യുവതിയടക്കം അഞ്ച് പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും

May 19, 2024 01:46 PM

#arrest | ലോഡ്ജിൽ യുവതിയടക്കം അഞ്ച് പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും

ലോഡ്ജ് മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിലെ വിവരങ്ങളും പൊലീസ്...

Read More >>
Top Stories