#Airpodtheft | എയർപോഡ് മോഷണ വിവാദത്തിൽ വൻ ട്വിസ്റ്റ്; എയർപോട് പൊലീസിന് ലഭിച്ചു

#Airpodtheft | എയർപോഡ് മോഷണ വിവാദത്തിൽ വൻ ട്വിസ്റ്റ്; എയർപോട് പൊലീസിന് ലഭിച്ചു
May 19, 2024 01:39 PM | By VIPIN P V

കോട്ടയം : (truevisionnews.com) പാല നഗരസഭയിലെ കാണാതായ എയർപോട് പൊലീസിന് ലഭിച്ചു. എന്നാൽ സ്വകാര്യതമാനിച്ച് ആരാണ് എയർപോഡ് കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല.

ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം പാലാ നഗരസഭയിലെ എൽഡിഎഫിൽ വീണ്ടും എയർപോഡ് വിവാദം സജീവമാകുകയാണ്. തമ്മിൽ തല്ലും മോഷണവും അടക്കം ഇല്ലാത്തതെല്ലാമുണ്ട് പാല നഗസഭ ഭരിക്കുന്ന എൽഡിഎഫിനുള്ളിൽ.

ഏറ്റവും അവസാനം ഒരു എയർപോഡ് മോഷണമാണ് എൽഡിഎഫിന് പൊല്ലാപ്പായിരിക്കുന്നത്. കൗൺസിൽ ഹാളിൽ വെച്ചാണ് കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാങ്കുഴിയുടെ എയർപോഡ് കാണാതാകുന്നത്.

പ്രതിപക്ഷത്തേക്ക് പോലും നോക്കാതെ ആരോപണം ഒപ്പമുള്ള സിപിഐഎം കൌൺസിലർ ബിനു പിളിക്കകണ്ടത്തിന് നേരെ ജോസ് തൊടുത്തുവിട്ടു. പിന്നാലെ ബിനുവിന്റെ വീട്ടിൽ എയർപോഡ് ലൊക്കേഷൻ കാണിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

ഇതോടെ കേസ് പൊലീസിന് മുന്നിലേക്ക് എത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാം കെട്ടിപൂട്ടിവെച്ചങ്കിലും വീണ്ടും എയർപോഡ് വിവാദം ആളികത്തുകയാണ്. എയർപോഡ് ലഭിച്ച ഒരാൾ പൊലീസിന് കഴിഞ്ഞ ദിവസം ഇത് കൈമാറുകയായിരുന്നു.

എന്നാൽ ഇതാരാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ സിപിഐഎം കൌൺസിലർ വീണ്ടും വെട്ടിലായിരിക്കുകയാണ്.

സിപിഐഎം കൗൺസിലർ ബിനു തന്നെയാണ് എയർപോഡ് കാണാതായതിന് പിന്നിലെന്നാണ് കേരള കോൺഗ്രസ് എം കൗൺസിലർമാർ പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണ വിവരങ്ങൾ പൊലീസ് പുറത്ത് വിടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് സിപിഐഎം കൗൺസിലർ പറയുന്നത്. 22 തിയതി കൗൺസിൽ യോഗം ചേരുബോൾ വിഷയം വീണ്ടും സജീവ ചർച്ചയാകും.

#big #twist #Airpodtheft #controversy; #police #airport

Next TV

Related Stories
#theft | മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ

Jun 2, 2024 05:36 PM

#theft | മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ

പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) നാണ് പരിക്ക് പറ്റിയത്. മാല പൊട്ടിക്കുന്നതിടെ യുവതി അനിൽ കുമാറിൻ്റെ ഷർട്ടിൽ പിടിച്ചു...

Read More >>
#Heavyrain | ശക്തമായ മഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടര്‍

Jun 2, 2024 05:14 PM

#Heavyrain | ശക്തമായ മഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടര്‍

മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍...

Read More >>
#theft | റൊട്ടി വാങ്ങുന്നതിനിടെ ബൈക്ക് 'അടിച്ചുമാറ്റി';സി സി ടി വി ദ്യശ്യങ്ങൾ ലഭിച്ചതോടെ ബൈക്ക് തിരികെ നൽകി

Jun 2, 2024 04:59 PM

#theft | റൊട്ടി വാങ്ങുന്നതിനിടെ ബൈക്ക് 'അടിച്ചുമാറ്റി';സി സി ടി വി ദ്യശ്യങ്ങൾ ലഭിച്ചതോടെ ബൈക്ക് തിരികെ നൽകി

ബൈക്ക് നിർത്തി ബേക്കറിയിൽനിന്ന് റൊട്ടി വാങ്ങിക്കാൻ പോയ സഹകരണ ബാങ്ക് ജീവനക്കാരൻ അജയ് വാസിന്റെ ബൈക്കാണ് മോഷണം...

Read More >>
#Complaint | കേരളത്തിലെ അമ്പലത്തിൽ മൃഗബലി ആരോപണം; ഡി.കെ.ശിവകുമാർ പരസ്യമായി മാപ്പു പറയണമെന്ന് പരാതി

Jun 2, 2024 04:57 PM

#Complaint | കേരളത്തിലെ അമ്പലത്തിൽ മൃഗബലി ആരോപണം; ഡി.കെ.ശിവകുമാർ പരസ്യമായി മാപ്പു പറയണമെന്ന് പരാതി

യാഗം നടത്തുന്നുണ്ടെന്നും മൃഗബലിയടക്കമുള്ള ദുരാചാരങ്ങൾ നടത്തി വരുന്നുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ...

Read More >>
#Lottery |12 കോടിയുടെ വിഷു ബമ്പർ കഴിഞ്ഞു, ഇനി 10 കോടിയുടെ മൺസൂൺ ബമ്പർ കാലം; നറുക്കെടുപ്പ് ജൂലൈയിൽ

Jun 2, 2024 04:22 PM

#Lottery |12 കോടിയുടെ വിഷു ബമ്പർ കഴിഞ്ഞു, ഇനി 10 കോടിയുടെ മൺസൂൺ ബമ്പർ കാലം; നറുക്കെടുപ്പ് ജൂലൈയിൽ

മെയ് 29ന് നറുക്കെടുത്ത വിഷു ബമ്പറിന് പിന്നാലെ ആയിരുന്നു മൺസൂൺ ബമ്പറിന്റെ ടിക്കറ്റ് റിലീസ് ചെയ്തത്....

Read More >>
Top Stories