#LokSabhaElection2024 |വടകരയിൽ രാത്രി വൈകിയും പോളിങ് തുടരുന്നു; മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

#LokSabhaElection2024 |വടകരയിൽ രാത്രി വൈകിയും പോളിങ് തുടരുന്നു; മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര
Apr 26, 2024 08:42 PM | By Susmitha Surendran

(truevisionnews.com)   വടകരയിൽ രാത്രി വൈകിയും പോളിങ് തുടരുന്നു. പുതിയാപ്പ് ജെ.ബി. സ്കൂളിലെ പോളിങ് ബൂത്തിൽ മാത്രം ഇരുന്നൂറോളം പേർ വോട്ട് ചെയ്യാനായി കാത്തുനിൽക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ പോളിങ് പൂർത്തിയാകുവാൻ പത്തുമണി കഴിയും. നിലവിൽ 72 ശതമാനത്തിലധികം പോളിങ് വടകരയിൽ രേഖപ്പെടുത്തിയിരുന്നു.

അതേസമയം തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) ആണ് മരിച്ചത്.

ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വിമേഷിന് വോട്ട് ചെയ്യാനായത്. ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്.

അറുന്നൂറോളം പേര്‍ ഇനിയും വോട്ട് രേഖപ്പെടുത്താൻ കാത്തുനില്‍ക്കുകയാണ്. വിമേഷിന്‍റെ മരണത്തോടെ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം എട്ടായി.

#Polling #continues #late #night #Vadakara #Long #line #voters #most #booths

Next TV

Related Stories
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

May 3, 2024 12:27 PM

#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും...

Read More >>
#CPI | മൂന്ന് സീറ്റുകളില്‍ വിജയസാധ്യതയെന്ന് സിപിഐ: എല്‍ഡിഎഫ് 12 സീറ്റ് നേടും

May 2, 2024 07:17 PM

#CPI | മൂന്ന് സീറ്റുകളില്‍ വിജയസാധ്യതയെന്ന് സിപിഐ: എല്‍ഡിഎഫ് 12 സീറ്റ് നേടും

ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറി കടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ...

Read More >>
Top Stories