#injury|വോട്ട് ചെയ്യാനെത്തി, ചവിട്ടുപടിയില്‍നിന്നും താഴെ വീണ സ്ത്രീക്ക് വാരിയെല്ലിനും നട്ടെല്ലിനും പരിക്ക്

#injury|വോട്ട് ചെയ്യാനെത്തി, ചവിട്ടുപടിയില്‍നിന്നും താഴെ വീണ സ്ത്രീക്ക് വാരിയെല്ലിനും നട്ടെല്ലിനും പരിക്ക്
Apr 26, 2024 08:21 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)   വോട്ട് ചെയ്യാന്‍ സ്‌കൂള്‍ അങ്കണത്തിലെത്തിയ സ്ത്രീക്ക് ചവിട്ടുപടിയില്‍നിന്നും വീണ് ഗുരുതര പരുക്ക്. വേലൂര്‍ സ്വദേശി ജോളി (52) ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഭര്‍ത്താവിന് ഒപ്പം വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ജോളി. ബൂത്തിലേക്കുള്ള റാമ്പില്‍ കയറുന്നതിനിടയില്‍ കാല്‍ തെന്നി മറിഞ്ഞു വീഴുകയായിരുന്നു.

സ്റ്റീലിന്റെ കൈവരിയില്‍ നെഞ്ചിടിച്ചാണ് താഴെ വീണത്. വീഴ്ചയില്‍ അനങ്ങാന്‍ കഴിയാതെ ഏറെനേരം അവിടെ തന്നെ കിടന്നു.

ആംബുലന്‍സ് സൗകര്യം ഇല്ലാത്തതുമൂലം ഏറെനേരം കഴിഞ്ഞ് എരുമപ്പെട്ടിയില്‍നിന്നും ആംബുലന്‍സ് എത്തിയാണ് ജോളിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ ഇലക്ഷന്‍ ബൂത്തിനു സമീപം നടന്ന അപകടത്തില്‍ പരുക്കേറ്റ ജോളിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസഥര്‍ ആരും തന്നെ തയാറായില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിലും എക്‌സ്‌റേയിലും വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരുക്കുള്ളതായി കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് ജോളിക്കും ഒപ്പംവന്ന രണ്ടു പേര്‍ക്കും വോട്ട് ചെയ്യാന്‍ സാധിച്ചില്ല.

#woman #who #came #vote #fell #down #stairs #sustained #injuries #her #ribs #spine

Next TV

Related Stories
#dogattack | പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാല് പേരെ ആക്രമിച്ച് പേപ്പട്ടി; അതീവ സാഹസികമായി നായയെ കീഴ്‌പ്പെടുത്തി യുവാവ്

May 8, 2024 08:29 AM

#dogattack | പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാല് പേരെ ആക്രമിച്ച് പേപ്പട്ടി; അതീവ സാഹസികമായി നായയെ കീഴ്‌പ്പെടുത്തി യുവാവ്

വീട്ടില്‍ നിന്നിറങ്ങി പുറത്തേക്ക് പോവുകയായിരുന്ന ശ്രീരേഷിനെ പേപ്പട്ടി ആക്രമിച്ചെങ്കിലും ശ്രീരേഷ് നായയെ കീഴ്‌പ്പെടുത്തി...

Read More >>
#accident | കോഴിക്കോട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 8, 2024 08:22 AM

#accident | കോഴിക്കോട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൈനീഷിനെ മുക്കം പൊലീസാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

May 8, 2024 08:11 AM

#accident | കണ്ണൂരിൽ ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

മട്ടന്നൂർ ആർടി ജയറാം ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് അദ്ദേഹം...

Read More >>
#climate|സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

May 8, 2024 07:35 AM

#climate|സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയും

അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട, ശക്തിയായ മഴ ലഭിക്കാനും...

Read More >>
Top Stories