#assaulted |'ഭര്‍ത്താവിനൊപ്പം ഇരുന്ന യുവതിയെ കയറിപ്പിടിച്ചു, വെട്ടുകത്തി കൊണ്ട് അക്രമം

 #assaulted |'ഭര്‍ത്താവിനൊപ്പം ഇരുന്ന യുവതിയെ കയറിപ്പിടിച്ചു, വെട്ടുകത്തി കൊണ്ട് അക്രമം
May 8, 2024 06:15 AM | By Meghababu

 കോഴിക്കോട്: (truevisionnews.com)താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ ഗൃഹനാഥന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ഭാര്യയുടെ ആണ്‍സുഹൃത്തിനെയാണ് ഭര്‍ത്താവ് വെട്ടിയത്. അരീക്കോട് സ്വദേശിയായ ലുഹൈബ് എന്ന യുവാവിനാണ് തലയില്‍ വെട്ടേറ്റത്. താമരശ്ശേരി അമരാടാണ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ നാടകീയ സംഭവങ്ങള്‍ നടന്നത്.

യുവതിയും ഭര്‍ത്താവും മുറിയില്‍ ഇരിക്കെയാണ് ലുഹൈബ് വീടിനകത്ത് കയറി വന്ന് യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. ഇതു കണ്ട് പെട്ടെന്നുളള പ്രകോപനത്തില്‍ ലുഹൈബിനെ യുവതിയുടെ ഭര്‍ത്താവ് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.

മുറിയിലുണ്ടായിരുന്ന ടേബിള്‍ ഫാന്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. തലക്കുള്‍പ്പെടെ പരിക്കേറ്റ ലുഹൈബ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്:

'യുവതിയും ലുഹൈബും തമ്മില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പരിചയം. യുവതിയെയും കുഞ്ഞിനേയും കാണാനില്ലെന്നു പറഞ്ഞ് മൂന്നു ദിവസം മുമ്പ് ഭര്‍ത്താവ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് രണ്ടുവയസ്സുളള കുഞ്ഞുമായി യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. ഇതിനിടെ, ലുഹൈബിന്റെ വീട്ടിലെത്തിയ യുവതിയുമായി ഇയാളുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി.

യുവതിയെ പൊലീസിടപെട്ട് വീട്ടിലേക്ക് തിരിച്ചയച്ചു. ഇവര്‍ക്ക് തൊട്ടുപുറകേ, ലുഹൈബ് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.' ആക്രമണത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി.

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലുഹൈബിനും യുവതിയുടെ ഭര്‍ത്താവിനും എതിരായി താമരശ്ശേരി പൊലീസ് വെവ്വേറെ കേസുകളെടുത്തിട്ടുണ്ട്. ലുഹൈബ് സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് നിഗമനം.

#young #woman #who #sitting #husband #grabbed #assaulted #machete

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories