May 20, 2022 07:47 AM

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് വീട്ടമ്മ മരിച്ചു.  പയന്തോങ്ങ് - ചീയ്യുരിനടുത്തെ കമ്പിലംകണ്ടി സ്വദേശി മൊയ്തുവിന്റെ ഭാര്യ സുലൈഹ (42 ) യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മരണ കാരണം ഭക്ഷ്യ വിഷബാധയാണെന്നാണ് സംശയം. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം.

മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടാകൂവെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. എടച്ചേരി തലായി അച്ചലത്ത് അബ്ദുള്ളയുടെ മകളാണ്. മക്കൾ: സുഹൈൽ ,ഹാരിസ്, നജ്ല, റംസിയ. മരുമക്കൾ: ഷറഫ (കുമ്മങ്കോട്) സെമീർ (കുമ്മങ്കോട്).

Suspected food poisoning; Housewife dies at Nadapuram, Kozhikode

Next TV

Top Stories