---
title: "താമരശ്ശേരി കൂട്ടബലാത്സംഗം: യുവതിയെ പീഡിപ്പിച്ചത് അച്ഛന്റെ സുഹൃത്തുക്കൾ, ക്രൂരതയിൽ കൂടുതൽ പ്രതികളുണ്ടെന്ന് കുടുംബം"
english_title: "Tamrassery Gang Rape: Family Alleges More Accused Involved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393656/thamarassery-gang-rape-family-alleges-more-accused"
published_at: "2026-11-29T07:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b8b701f0f2_thamarassery-gang-rape-family-alleges-more-accused.jpg"
keywords: ["KeralaCrime", "Thamarassery", "GangRapeCase", "PoliceInvestigation", "WomenSafety"]
---

# താമരശ്ശേരി കൂട്ടബലാത്സംഗം: യുവതിയെ പീഡിപ്പിച്ചത് അച്ഛന്റെ സുഹൃത്തുക്കൾ, ക്രൂരതയിൽ കൂടുതൽ പ്രതികളുണ്ടെന്ന് കുടുംബം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ദളിത് യുവതി നേരിട്ടത് ക്രൂരപീഡനം. 20കാരിക്ക് മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ബസിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ക്ലീനര്‍ സജിത്താണ് പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി കുടുംബം ആരോപിക്കുന്നു.

## Article Content

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ദളിത് യുവതി നേരിട്ടത് ക്രൂരപീഡനം. 20കാരിക്ക് മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ബസിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ക്ലീനര്‍ സജിത്താണ് പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി കുടുംബം ആരോപിക്കുന്നു.

പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് ബസ്സില്‍ വെച്ച് ജീവനക്കാര്‍ പണം തട്ടിയെടുത്തത് ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

അതിന്റെ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി പീഡനത്തിന് ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഭീഷണിക്ക് പിന്നാലെ ബസ്സിലും, ലോഡ്ജിലും എത്തിച്ച് പ്രതികള്‍ യുവതിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കി. പീഡനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്നും പരാതിയുണ്ട്. ഇന്നലെ വരെ സര്‍വീസ് നടത്തിയ ബസ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ട് സ്വകാര്യബസ് ജീവനക്കാരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അടിവാരം റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ കെ കെ അനീഷ് എന്ന കുട്ടന്‍ (38), ക്ലീനര്‍ സജിത്ത് എന്ന അക്കു (24) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഏപ്രില്‍ മാസത്തിലാണ് യുവതി ആദ്യമായി പീഡനത്തിന് ഇരയാകുന്നത്. എന്തോ വസ്തു നല്‍കി മയക്കി കാറില്‍ കയറ്റിക്കൊണ്ടുപോയെന്നും പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

തുടര്‍ന്ന് നരിക്കുനി ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു. പിന്നീട് നഗ്നഫോട്ടോയും വീഡിയോയും കാട്ടി ഭീഷണിപ്പെടുത്തി ബസില്‍ വെച്ച് പലതവണയായി പീഡിപ്പിക്കുകയായിരുന്നു. അടിവാരത്തെ ആള്‍പ്പെരുമാറ്റം കുറവുള്ള പ്രദേശത്ത് ബസ് നിര്‍ത്തി ഷട്ടര്‍ താഴ്ത്തിയശേഷം ഇരുവരും ചേര്‍ന്ന് പലദിവസങ്ങളിലായി ബലാത്സംഗം ചെയ്തതായാണ് പെണ്‍കുട്ടിയുടെ മൊഴി.

A Dalit woman in Thamarassery, Kozhikode, has alleged repeated sexual assault after being drugged and taken to a lodge and a bus. Police have arrested two private bus staff, while the family says more people were involved in the crime.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393656/thamarassery-gang-rape-family-alleges-more-accused)