---
title: "മണ്ഡല പുനർനിർണയ ബിൽ: നിർണായക പാർലമെന്റ് സമ്മേളനം നാളെ; ആത്മവിശ്വാസത്തിൽ ബിജെപി, ഡിഎംകെയെ അനുനയിപ്പിക്കാൻ നീക്കം"
english_title: "Crucial Parliament Session Tomorrow on Delimitation Bill"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393652/crucial-parliament-session-delimitation-bill"
published_at: "2026-11-29T07:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b8650b1922_crucial-parliament-session-delimitation-bill.jpg"
keywords: ["DelimitationBill", "ParliamentSession", "BJP", "DMK", "NCP"]
---

# മണ്ഡല പുനർനിർണയ ബിൽ: നിർണായക പാർലമെന്റ് സമ്മേളനം നാളെ; ആത്മവിശ്വാസത്തിൽ ബിജെപി, ഡിഎംകെയെ അനുനയിപ്പിക്കാൻ നീക്കം

> **Lead Summary:** ദില്ലിയിൽ നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം, ഡിഎംകെയും എൻസിപിയും വൈകാതെ എൻഡിഎയുടെ ഭാഗമായേക്കുമെന്ന സൂചനകളും പുറത്തുവരുന്നു.

## Article Content

ദില്ലിയിൽ നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം, ഡിഎംകെയും എൻസിപിയും വൈകാതെ എൻഡിഎയുടെ ഭാഗമായേക്കുമെന്ന സൂചനകളും പുറത്തുവരുന്നു.

അടുത്ത മന്ത്രിസഭ പുനസംഘടനയിൽ ഇരു കൂട്ടരെയും പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ന് അവസാനവട്ട ശ്രമം നടത്താനാണ് ഇടത് പാർട്ടികളുടെ നീക്കം. വോട്ട് ചോർച്ചയെക്കുറിച്ച് ഇന്ത്യാസഖ്യത്തിനും ആശങ്കയുണ്ടെന്നാണ് വിവരം.

മണ്ഡല പുനർനിർണയ ബില്ലിൻമേലുള്ള ചർച്ചകൾക്ക് മുന്നോടിയായി പാർലമെന്റിലെ ഇരിപ്പിട ക്രമീകരണങ്ങളിലും മാറ്റം വരുത്തി. ട്രഷറി ബഞ്ചിനോടടുത്ത് ഡിഎംകെ, എൻസിപി ശരദ്പവാർ വിഭാഗങ്ങൾക്കാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ഡിഎംകെയുടെ 22 അംഗങ്ങളുടെയും എൻസിപിയുടെ 8 അംഗങ്ങളുടെയും സീറ്റുകളിലാണ് മാറ്റം വന്നത്.

ഈ നീക്കത്തിനിടെ ഡിഎംകെ പ്രതിനിധികൾ അമിത് ഷായെ നേരിൽ കണ്ട് ബില്ലിനുള്ള പിന്തുണ അറിയിച്ചു. കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഐക്യദാർഢ്യം അറിയിച്ചതെന്നാണ് വിവരം. അതിനിടെ, എൻസിപി എസ്പിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. അധികാരക്കൊതി മൂത്തെന്നും ശരദ്പവാർ പഴയതെല്ലാം മറന്നെന്നും മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.

മൂന്ന് ബില്ലുകളും ലോക്സഭയുടെ തിങ്കളാഴ്ചത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബില്ല് അവതരിപ്പിക്കൽ ഒരു മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് പൗരാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനഹിത പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിന് കത്തും നൽകിയിട്ടുണ്ട്.

The BJP is confident the delimitation bill will pass Parliament with a two-thirds majority as a crucial session begins in Delhi tomorrow. Meanwhile, reports suggest possible political realignments involving the DMK and NCP, while opposition concerns over vote leakage and floor management are growing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393652/crucial-parliament-session-delimitation-bill)