---
title: "സ്കൂൾ വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമെന്ന് പരാതി; കോഴിക്കോട് ശ്വാസകോശത്തിന് ക്ഷതമേറ്റ 12കാരൻ വെന്റിലേറ്ററിൽ"
english_title: "Schoolmate Assault Leaves 12-Year-Old in Kozhikode on Ventilator"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393650/schoolmate-assault-kozhikode-12-year-old-ventilator"
published_at: "2026-11-29T06:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b807b3abf8_schoolmate-assault-kozhikode-12-year-old-ventilator.jpg"
keywords: ["KozhikodeNews", "SchoolAssault", "StudentViolence", "KeralaPolice", "VentilatorCare"]
---

# സ്കൂൾ വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമെന്ന് പരാതി; കോഴിക്കോട് ശ്വാസകോശത്തിന് ക്ഷതമേറ്റ 12കാരൻ വെന്റിലേറ്ററിൽ

> **Lead Summary:** കോഴിക്കോട്: നരിക്കുനിക്ക് സമീപത്തെ സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ ഒൻപതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ അരക്കിണർ സ്വദേശിയായ 12കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

## Article Content

കോഴിക്കോട്: നരിക്കുനിക്ക് സമീപത്തെ സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ ഒൻപതാം ക്ലാസ് വിദ്യാർഥി ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ അരക്കിണർ സ്വദേശിയായ 12കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ശ്വാസകോശത്തിന് ക്ഷതമേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ്.

സ്കൂളിൽ നടന്ന ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് ഏഴാം ക്ലാസ് വിദ്യാർഥിക്ക് മർദ്ദനമേറ്റതെന്നാണ് വിവരം. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടിക്ക് ഹോസ്റ്റലിൽവെച്ചും മർദനമേറ്റിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പൊലീസ് സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മർദ്ദനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാക്കൂർ എസ്‌ഐ അമൽരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്കൂളിലും കുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലുമെത്തി അന്വേഷണം നടത്തി. കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കാനിടയായ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

A 12-year-old boy from Arakkinar is undergoing treatment on a ventilator at Kozhikode Medical College after allegedly being brutally assaulted by a ninth-grade student at a private school near Narikkuni. Police are investigating whether he was also attacked at the hostel and are probing the circumstances that led to the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393650/schoolmate-assault-kozhikode-12-year-old-ventilator)