---
title: "കോഴിക്കോട് ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ"
english_title: "Youth Arrested for Sexual Assault on Student in Train in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393644/kozhikode-train-sexual-assault-student-arrest"
published_at: "2026-11-29T06:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b766b77d6a_kozhikode-train-sexual-assault-student-arrest.jpg"
keywords: ["RailwayPolice", "SexualAssault", "Kozhikode", "TrainCrime", "KeralaNews"]
---

# കോഴിക്കോട് ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട്: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടിസ്വദേശി റിയാസ് ആണ് അറസ്റ്റിലായത്.

## Article Content

കോഴിക്കോട്: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടിസ്വദേശി റിയാസ് ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച തൃശ്ശൂർ നിന്നും കോഴിക്കോടേക്ക് എറണാകുളം – ഓഖ എക്സ്പ്രസ് ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു വിദ്യാർത്ഥിനി. തീരുർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിൽ രാത്രി ട്രെയിൻ നിർത്തിയിരിട്ടിരിക്കുമ്പോൾ പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

പരാതിക്കാരിയും യാത്രക്കാരും പ്രതിയെ തിരിച്ചറിയുകയും‌ തടഞ്ഞുവെച്ച് വിവരം റെയിൽവേ പോലീസിൽ അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

A man has been arrested by the Kozhikode Railway Police and remanded by court in a sexual assault case involving a student traveling by train. The accused, a native of Malappuram’s Parappanangadi, was detained after the complainant and fellow passengers identified and stopped him at the Tirur railway station platform.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393644/kozhikode-train-sexual-assault-student-arrest)