---
title: "‘850 എന്ന സംഖ്യ യുവാക്കൾ ഓർത്തിരിക്കണം, അത് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കും’; മണ്ഡല പുനർനിർണയത്തിനെതിരെ രാഹുൽ ഗാന്ധി"
english_title: "Rahul Gandhi Warns Delimitation Could Undermine Indian Democracy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393610/rahul-gandhi-850-seat-democracy-remark"
published_at: "2026-11-28T19:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0add4266442_rahul-gandhi-850-seat-democracy-remark.jpg"
keywords: ["RahulGandhi", "DelhiPressConference", "ConstituencyDelimitation", "IndianDemocracy", "CongressLeader"]
---

# ‘850 എന്ന സംഖ്യ യുവാക്കൾ ഓർത്തിരിക്കണം, അത് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കും’; മണ്ഡല പുനർനിർണയത്തിനെതിരെ രാഹുൽ ഗാന്ധി

> **Lead Summary:** ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിരൂക്ഷ വിമർശനം ഉന്നയിച്ചു. ബിജെപി ജനാധിപത്യം തകർക്കാനുള്ള പുതിയ വഴിയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.

## Article Content

ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിരൂക്ഷ വിമർശനം ഉന്നയിച്ചു. ബിജെപി ജനാധിപത്യം തകർക്കാനുള്ള പുതിയ വഴിയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.

> പിന്നോക്ക സംവരണ സീറ്റുകൾ 40 വർഷത്തേക്ക് ഫ്രീസ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു. “850 സീറ്റ് എന്ന സംഖ്യ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതെയാക്കും. യുവാക്കൾ ഈ സംഖ്യ ഓർത്തിരിക്കണം” എന്നും അദ്ദേഹം പറഞ്ഞു. കറുത്ത ഷർട്ട് ധരിച്ചാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്.

വനിതാ ബിൽ നേരത്തെ പാസാക്കിയതാണ്. അത് സർക്കാർ നാളെ തന്നെ നടപ്പാക്കാമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലങ്ങൾ തങ്ങൾ വേണ്ട രീതിയിൽ മാറ്റുകയാണെന്നും രാഹുൽ പറഞ്ഞു.

> “ആരാണ് പുനർനിർണ്ണയം നടത്തുന്നത്. ഗ്യാനേഷ് കുമാറും മോദിയും ഷായും തെരത്തെടുക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി, ഒപ്പം സംസ്ഥാന തെര. കമ്മീഷൻ പ്രതിനിധി. ഇവരെല്ലാം സർക്കാർ തീരുമാനിക്കുന്നത് പോലെ പ്രവർത്തിക്കുന്നവരാണ്” എന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക സംവരണ സീറ്റുകൾ അടക്കം നാൽപത് വർഷത്തേക്ക് ഫ്രീസ് ചെയ്യാനാണ് നീക്കമെന്നും രാഹുൽ ആരോപിച്ചു.

> “ഗ്യാനേഷ് കുമാർ പേരുകേട്ട കുറ്റവാളിയാണ്. അടുത്ത 40 വർഷത്തേക്ക് സാമൂഹിക നീതി എന്നത് മറക്കേണ്ടി വരും. ജനാധിപത്യത്തിൻ്റെ അടിത്തറ തന്നെ തകർക്കുന്ന നടപടിയാണ്. ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കാനുള്ള നീക്കമാണിത്. 2024 ൽ നടത്തിയ വ്യാജ വോട്ട് വിജയമാണ്. എൻ ഡി എ കക്ഷികളോടും പറയുകയാണ് ഇത് രാജ്യത്തിൻറെ ജനാധിപത്യത്തെ ഇല്ലാതാക്കാനാണെന്നും” രാഹുൽ ഗാന്ധി പറഞ്ഞു.

At a press conference in Delhi, Congress leader Rahul Gandhi strongly criticized the proposed delimitation exercise, alleging it is a new way for the BJP to weaken democracy. He said the move could freeze backward reservation seats for 40 years and claimed the process is being shaped by government-aligned officials.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393610/rahul-gandhi-850-seat-democracy-remark)