---
title: "12 കോടിയുടെ ഭാഗ്യശാലി ആര്? പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്; തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഭാഗ്യക്കുറി വകുപ്പ്"
english_title: "Pooja Bumper draw today; who will win the Rs 12 crore prize?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393507/pooja-bumper-draw-today-12-crore-prize-new-update"
published_at: "2026-11-28T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a3663cce94_22.jpg"
keywords: ["PoojaBumper", "KeralaLottery", "LotteryDraw", "KeralaNews"]
---

# 12 കോടിയുടെ ഭാഗ്യശാലി ആര്? പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്; തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഭാഗ്യക്കുറി വകുപ്പ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജാ ബമ്പർ (ബിആർ 112) നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

## Article Content

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജാ ബമ്പർ (ബിആർ 112) നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം രൂപ 10 പേർക്കും ലഭിക്കും. നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ അഞ്ച് പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനം 4 പേർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും.

അതേസമയം, 5000 രൂപ 8100 പേർക്കും 1000 രൂപ 64800 പേർക്കും 500 രൂപ 1,29,600 പേർക്കും 300 രൂപ 1,40,400 പേർക്കും ലഭിക്കുന്ന വിധത്തിലാണ് സമ്മാനഘടന. ആകെ 39,11,20,000 രൂപയാണ് സമ്മാനമായി നൽകുന്നത്. ടിക്കറ്റിന് 300 രൂപയാണ് വില.

സമ്മാനം ലഭിച്ചെന്ന പേരിൽ രജിസ്‌ട്രേഷൻ ഫീസ്, പ്രോസസ്സിങ് ഫീസ്, ജിഎസ്ടി, നികുതി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യപ്പെട്ട് ഫോൺ മുഖേനയോ കത്തുകളിലൂടെയോ വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്ന് ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നൽകി.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുതെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.

The state lottery department will conduct the Pooja Bumper (BR 112) draw today at 2 pm at Gorky Bhavan, Thiruvananthapuram. The first prize is ₹12 crore, with a total prize pool of ₹39.11 crore.

The department has warned the public against online and phone-based scams that ask for registration fees, processing charges, GST, taxes, or security deposits in the name of prize claims. It also advised people not to share bank details, card information, OTPs, UPI PINs, or Aadhaar numbers with strangers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393507/pooja-bumper-draw-today-12-crore-prize-new-update)