---
title: "പാലക്കാട് ജ്വല്ലറി കവർച്ച: ജീവനക്കാർക്കു നേരെ വെടിയുതിർത്തു, 20 പവൻ കവർന്നു"
english_title: "Palakkad Jewellery Robbery: Armed Gang Fires at Staff, Loots 20 Sovereigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393463/palakkad-jewellery-robbery-20-sovereigns"
published_at: "2026-11-27T18:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09800120198_palakkad-jewellery-robbery-20-sovereigns.jpg"
keywords: ["PalakkadNews", "JewelleryRobbery", "KeralaCrime", "PoliceSearch", "IshaanJewellers", "PalakkadRobbery", "JewelleryHeist", "GoldLoot", "CCTVFootage"]
---

# പാലക്കാട് ജ്വല്ലറി കവർച്ച: ജീവനക്കാർക്കു നേരെ വെടിയുതിർത്തു, 20 പവൻ കവർന്നു

> **Lead Summary:** പെരുങ്ങോട്ടുകുറിശി ഇഷാൻ ജ്വല്ലറിയിൽ നാലംഗ സംഘം അതിക്രമിച്ച് കയറി ജീവനക്കാർക്കു നേരെ വെടിയുതിർത്ത ശേഷം 20 പവൻ സ്വർണം കവർന്നു. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. കവർച്ചയ്ക്ക് ശേഷം സംഘം തിരുവില്വാമല ഭാഗത്തേക്ക് കാറിൽ രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ തുടങ്ങി.

## Article Content

പെരുങ്ങോട്ടുകുറിശി ഇഷാൻ ജ്വല്ലറിയിൽ നാലംഗ സംഘം അതിക്രമിച്ച് കയറി ജീവനക്കാർക്കു നേരെ വെടിയുതിർത്ത ശേഷം 20 പവൻ സ്വർണം കവർന്നു. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. കവർച്ചയ്ക്ക് ശേഷം സംഘം തിരുവില്വാമല ഭാഗത്തേക്ക് കാറിൽ രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ തുടങ്ങി.

ഉടമ സനാദിന്റെ വീടിനോടു ചേർന്നാണ് ജ്വല്ലറി. കവർച്ച നടക്കുമ്പോൾ സനാദും ഭാര്യ ദിവ്യയും രണ്ടു ജീവനക്കാരും കടയിലുണ്ടായിരുന്നു. സനാദും ജീവനക്കാരും ജ്വല്ലറിക്കു പിന്നിൽ ഭക്ഷണം കഴിക്കുമ്പോൾ നാലംഗ സംഘം എത്തിയെന്നാണ് വിവരം. ആ സമയം ദിവ്യയും മറ്റൊരു ജീവനക്കാരിയും കൗണ്ടറിൽ ഇരിക്കുകയായിരുന്നു.

സംഘത്തിലെ ഡ്രൈവർ കാറിലിരുന്നുവെന്നും മൂന്നു പേർ ജ്വല്ലറിയിൽ കയറിയെന്നുമാണ് വിവരം. സ്വർണമാല ആവശ്യപ്പെട്ട സംഘം, മാല എടുക്കുന്നതിനിടെ തോക്ക് പുറത്തെടുത്തു. രണ്ടു പേർ കത്തി വീശി ഭീഷണിപ്പെടുത്തിയതായും ദൃശ്യങ്ങളിൽ കാണാം. ജീവനക്കാർ ചെറുക്കാൻ ശ്രമിച്ചെങ്കിലും അലമാരയിൽനിന്ന് ഏതാനും ആഭരണങ്ങളുടെ പെട്ടി സംഘം എടുത്തു.

ദിവ്യയും ജീവനക്കാരിയും സ്റ്റൂളും മറ്റും ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ സംഘം വെടിയുതിർത്തു. സനാദും മറ്റുള്ളവരും ഓടിയെത്തുന്നതിനുമുമ്പേ കവർച്ചക്കാർ കാറിൽ കയറി രക്ഷപ്പെട്ടുവെന്നാണ് വിവരം. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളിൽ തോക്ക് ചൂണ്ടുന്നതും കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതും വ്യക്തമാണ്. ഇവർ ഹിന്ദിയാണ് സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

Four armed men stormed Ishaan Jewellery in Perungottukurissi, Palakkad, fired at staff and fled with 20 pavan of gold on Tuesday afternoon. Police have launched a search, while CCTV footage shows the suspects threatening employees with a gun and knives.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393463/palakkad-jewellery-robbery-20-sovereigns)