---
title: "പടക്കം പൊട്ടിച്ചിട്ടും രക്ഷയില്ല...! രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആനയിറങ്കൽ തടാകത്തിലിറങ്ങി; അതീവ ജാഗ്രതയിൽ ദൗത്യസംഘം"
english_title: "Despite Firecrackers, Chakkakomban Enters Anayirangal Lake"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393458/chakkakomban-enters-anayirangal-lake"
published_at: "2026-11-27T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09659f508c2_chakkakomban-operation-third-day-munnar-new.jpg"
keywords: ["Chakkakomban", "WildElephant", "Idukki", "ForestDepartment", "AnayirangalLake"]
---

# പടക്കം പൊട്ടിച്ചിട്ടും രക്ഷയില്ല...! രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആനയിറങ്കൽ തടാകത്തിലിറങ്ങി; അതീവ ജാഗ്രതയിൽ ദൗത്യസംഘം

> **Lead Summary:** **ഇടുക്കി: **രണ്ടുദിവസം പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനിടെ രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആനയിറങ്കൽ തടാകത്തിലിറങ്ങി. ജലാശയത്തിലേക്ക് നീങ്ങിയ ആനയെ തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി പടക്കം പൊട്ടിച്ചെങ്കിലും ആന തടാകത്തിലേക്ക് ഇറങ്ങുകയായിരുന്നു.

## Article Content

**ഇടുക്കി: **രണ്ടുദിവസം പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനിടെ രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആനയിറങ്കൽ തടാകത്തിലിറങ്ങി. ജലാശയത്തിലേക്ക് നീങ്ങിയ ആനയെ തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി പടക്കം പൊട്ടിച്ചെങ്കിലും ആന തടാകത്തിലേക്ക് ഇറങ്ങുകയായിരുന്നു.

കുംകിയാനകളെ പ്രദേശത്തെത്തിച്ചിട്ടുണ്ട്.മയക്കുവെടിയേറ്റ ആന വെള്ളത്തിലിറങ്ങിയതോടെ ദൗത്യസംഘം അതീവ ജാഗ്രതയിലാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തടാകത്തിൽ വനംവകുപ്പിന്റെ ബോട്ട് സ്ക്വാഡും നിലയുറപ്പിച്ചിട്ടുണ്ട്. ആനയെ സുരക്ഷിതമായി കരയിലേക്ക് കയറ്റി തുടർനടപടികൾ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് സംഘം.

ആദ്യ രണ്ടു ദിനവും മണിക്കൂറുകൾ നീണ്ടുനിന്ന ശ്രമം വിഫലമാവുകയായിരുന്നു. ഇന്നുകൂടി വിജയം കണ്ടില്ലെങ്കിൽ ദൗത്യം നിർത്തിവയ്ക്കാനുള്ള ആലോചനയിലാണ് വനംവകുപ്പ്.ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറു വാർഡുകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ മൂന്നാം ദിവസവും തുടരുകയാണ്. ആദ്യദിനം പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായതെങ്കിൽ രണ്ടാം ദിനം അനുകൂല പ്രദേശത്തേക്ക് ആന എത്താതിരുന്നതാണ് ദൗത്യം പരാജയപ്പെടാൻ കാരണം.

Chakkakomban, the wild elephant targeted in a radio-collar operation in Chinnakkanal, entered the Anayirangal lake after a second round of tranquilizer darts. Forest officials tried to stop it by bursting firecrackers, while kumki elephants and a boat squad were deployed as the mission entered a critical stage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393458/chakkakomban-enters-anayirangal-lake)