---
title: "ഭാര്യ വീട്ടിലേക്ക് പോയ തക്കത്തിന് ക്രൂരകൃത്യം! പാറശ്ശാലയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ വെട്ടിക്കൊന്നു; തലയിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ"
english_title: "Homeowner hacked to death inside house in Parassala while wife was away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393455/parassala-homeowner-hacked-to-death"
published_at: "2026-11-27T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09646452845_parassala-homeowner-hacked-to-death.jpg"
keywords: ["KeralaCrime", "Parassala", "MurderInvestigation", "Thiruvananthapuram", "PoliceProbe"]
---

# ഭാര്യ വീട്ടിലേക്ക് പോയ തക്കത്തിന് ക്രൂരകൃത്യം! പാറശ്ശാലയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ വെട്ടിക്കൊന്നു; തലയിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ

> **Lead Summary:** **തിരുവനന്തപുരം: **പാറശ്ശാലയിൽ ഗൃഹനാഥനെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊടിവിളാകം സ്വദേശി സദാശിവനാണ് കൊല്ലപ്പെട്ടത്. തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. നിർമ്മാണത്തൊഴിലാളിയായിരുന്നു സദാശിവൻ.

## Article Content

**തിരുവനന്തപുരം: **പാറശ്ശാലയിൽ ഗൃഹനാഥനെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊടിവിളാകം സ്വദേശി സദാശിവനാണ് കൊല്ലപ്പെട്ടത്. തലയിലും കഴുത്തിലും ആഴത്തിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. നിർമ്മാണത്തൊഴിലാളിയായിരുന്നു സദാശിവൻ.

സംഭവം നടക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തായി സദാശിവൻ വെട്ടേറ്റ് മരിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അരുംകൊലയ്ക്ക് പിന്നിലെ കാരണമോ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പാറശ്ശാല പോലീസും നെയ്യാറ്റിൻകര ഡിവൈഎസ്പിയും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും ആരംഭിച്ചു.

A homeowner identified as Sadashivan was found hacked to death inside his house in Parassala, Thiruvananthapuram. Police have begun an inquest and detailed investigation, but the motive and suspects remain unknown.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393455/parassala-homeowner-hacked-to-death)