---
title: "പോലീസ് കണ്ണുവെട്ടിക്കാൻ നോക്കി, പക്ഷെ പാളി...! ഒഡീഷയിൽ നിന്ന് കഞ്ചാവുമായെത്തിയ യുവാവ് പിടിയിൽ"
english_title: "Cannabis Seizure in Tirur: Youth Smuggling from Odisha Held"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393453/tirur-cannabis-smuggling-odisha-youth-held-new"
published_at: "2026-11-27T16:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0961a1e8d0f_tirur-cannabis-smuggling-odisha-youth-held-new.jpg"
keywords: ["TirurPolice", "GanjaBust", "KeralaNews", "DrugSmuggling", "OdishaTrain", "CannabisBust", "OdishaSmuggling", "DrugTrafficking", "KeralaCrime"]
---

# പോലീസ് കണ്ണുവെട്ടിക്കാൻ നോക്കി, പക്ഷെ പാളി...! ഒഡീഷയിൽ നിന്ന് കഞ്ചാവുമായെത്തിയ യുവാവ് പിടിയിൽ

> **Lead Summary:** ** **തിരൂരിൽ കഞ്ചാവ് വേട്ടയിൽ കോട്ടക്കൽ സ്വദേശി അബ്ദുൽ അസീബ് പിടിയിലായി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയെത്തിച്ച ഇയാളെ തിരൂർ പൊലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

## Article Content

** **തിരൂരിൽ കഞ്ചാവ് വേട്ടയിൽ കോട്ടക്കൽ സ്വദേശി അബ്ദുൽ അസീബ് പിടിയിലായി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയെത്തിച്ച ഇയാളെ തിരൂർ പൊലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കോട്ടക്കൽ കുഴിപ്പുറം കവലയിൽ താമസിക്കുന്ന തെക്കാരത്ത് അബ്ദുൽ അസീബ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽക്കാനാണ് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ബാഗിൽ സൂക്ഷിച്ച ശേഷം ട്രെയിനിലാണ് ഇയാൾ തിരൂരിലെത്തിയത്.

ട്രെയിനിറങ്ങിയ ശേഷം പ്രധാന കവാടത്തിലൂടെ പുറത്തുകടക്കാതെ റെയിൽവേ സ്റ്റേഷന്റെ പിൻവശത്തുള്ള ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിലൂടെ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളിലാക്കി കഞ്ചാവ് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പ്രാദേശിക വിൽപന ശൃംഖലയുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.

തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർമാരായ അനുഷ, മിഥുൻ, അഭയ, നസീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കൈലാസ്, ഷെമിത്ത്, ഇന്ദ്രജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ആശിഷ്, ഉണ്ണിക്കുട്ടൻ, പ്രിന്റോ, ബൈജു, വിനീത്, ഷൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ കടത്തും വിൽപനയും തടയാൻ പരിശോധനകൾ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Police arrested Abdul Aseeb, 26, from Kottakkal at Tirur railway station for allegedly smuggling cannabis from Odisha by train. Authorities said he intended to sell it in small packets to students and young people, and further investigation is underway to trace the supply network.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393453/tirur-cannabis-smuggling-odisha-youth-held-new)