---
title: "ഷാഫി പറമ്പിൽ ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവ്, മുന്നോട്ട് പോകാൻ  ഫ്ലക്സിന്റെ ആവശ്യമില്ല'- ഷാഫിയെ പിന്തുണച്ച് ടി സിദ്ദിഖ്"
english_title: "Shafi Parambil Is a Leader With Potential, Says T Siddique; No Need for Flex Boards"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393395/shafi-parambil-potential-leader-t-siddique-new-"
published_at: "2026-11-27T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09152803290_shafi-parambil-potential-leader-t-siddique-new-.jpg"
keywords: ["ShafiParambil", "TSiddique", "KeralaNews", "Congress", "Wayanad", "KeralaPolitics"]
---

# ഷാഫി പറമ്പിൽ ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവ്, മുന്നോട്ട് പോകാൻ  ഫ്ലക്സിന്റെ ആവശ്യമില്ല'- ഷാഫിയെ പിന്തുണച്ച് ടി സിദ്ദിഖ്

> **Lead Summary:** **വയനാട്: **ഷാഫി പറമ്പിൽ പൊട്ടൻഷ്യലുള്ള നല്ല നേതാവാണെന്നും അദ്ദേഹത്തിന് മുന്നോട്ട് പോകാൻ ഫ്ലക്സ് വെയ്ക്കേണ്ടതില്ലെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണെന്നും കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**വയനാട്: **ഷാഫി പറമ്പിൽ പൊട്ടൻഷ്യലുള്ള നല്ല നേതാവാണെന്നും അദ്ദേഹത്തിന് മുന്നോട്ട് പോകാൻ ഫ്ലക്സ് വെയ്ക്കേണ്ടതില്ലെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണെന്നും കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരെയും ഉൾക്കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും സിദ്ദിഖ് പറഞ്ഞു. സിപിഎമ്മിലെ ഇപി - പിജെ തർക്കം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സിപിഎം ആഭ്യന്തര പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പറഞ്ഞു. കോൺഗ്രസിൽ അങ്ങനെ ഒരു പ്രശ്നവുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

വയനാട് ഇന്ന് രാജ്യത്ത് തന്നെ അഭിമാനകരമായ നേട്ടം കൈവരിക്കാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ ഇ-വേസ്റ്റ് ജില്ലയായി വയനാടിനെ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയെ സംബന്ധിച്ച് ഇത് ഏറ്റവും പ്രധാനപ്പെട്ട സമയമാണെന്നും വയനാട് ഇന്ത്യക്ക് അഭിമാനമായ ജില്ലയായി മുന്നോട്ട് വരുകയാണെന്നും സിദ്ദിഖ് പറഞ്ഞു.

പ്ലാസ്റ്റിക് ഫ്രീ ജില്ലയിലേക്കുള്ള യാത്രയും തുടങ്ങാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനായി എസ്‌ഒപി തയ്യാറാക്കണം. ദീർഘകാല പദ്ധതിക്കുള്ള പ്ലാറ്റ്ഫോമും റോഡ് മാപ്പും ഒരുക്കുമെന്നും സിദ്ദിഖ് അറിയിച്ചു. അതേസമയം, ഷാഫി പറമ്പിലിന് അഭിവാദ്യമർപ്പിച്ച് കാഞ്ഞങ്ങാട്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 'കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആവില്ല ഈ ജനകീയ മുഖത്തെ' എന്നാണ് ബോർഡിലുള്ളത്.

യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്സ്. ഇന്നലെ തൃക്കരിപ്പൂരിലും ഷാഫി അനുകൂല ഫ്ലക്സ് വച്ചിരുന്നു. കോഴിക്കോട് ഡിസിസിക്ക് മുൻപിലും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലക്സ് വെച്ചിരുന്നു. പ്രവർത്തകർ കൂടെയുണ്ടെന്നാണ് ഫ്ലക്സിലുള്ള സന്ദേശം.

Minister T Siddique described Shafi Parambil as a strong and promising leader, saying he does not need flex boards to move forward. He also said Congress is united, while contrasting it with the internal disputes in the CPM. Siddique added that Wayanad is set to be declared India’s first e-waste district today, with plans also underway to make it plastic-free.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393395/shafi-parambil-potential-leader-t-siddique-new-)