---
title: "സി.സി.ടി.വി ദൃശ്യങ്ങൾ കുരുക്കായി...! കൊടിക്കുന്നിൽ സുരേഷിന്റെ ഫ്ലക്സ് നശിപ്പിച്ച മണ്ഡലം പ്രസിഡന്റിനെ  പാർട്ടിയിൽ നിന്നും പുറത്താക്കി"
english_title: "Congress Expels Mandal President Over Damage to Kodikunnil Suresh Flex Board"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393385/kodikunnil-suresh-flex-board-expulsion"
published_at: "2026-11-27T09:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b090511bb17a_kodikunnil-suresh-flex-board-expulsion.jpg"
keywords: ["Congress", "KodikunnilSuresh", "CCTVFootage", "AlappuzhaPolitics", "ShafiParambil"]
---

# സി.സി.ടി.വി ദൃശ്യങ്ങൾ കുരുക്കായി...! കൊടിക്കുന്നിൽ സുരേഷിന്റെ ഫ്ലക്സ് നശിപ്പിച്ച മണ്ഡലം പ്രസിഡന്റിനെ  പാർട്ടിയിൽ നിന്നും പുറത്താക്കി

> **Lead Summary:** **ആലപ്പുഴ: **കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ മണ്ഡലം പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കെ.സി. വേണുഗോപാൽ പക്ഷക്കാരനായ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെയാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ഇയാൾ ഫ്ലക്സ് ബോർഡ് എടുത്തുമാറ്റുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

## Article Content

**ആലപ്പുഴ: **കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ മണ്ഡലം പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കെ.സി. വേണുഗോപാൽ പക്ഷക്കാരനായ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെയാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ഇയാൾ ഫ്ലക്സ് ബോർഡ് എടുത്തുമാറ്റുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

സംഭവത്തിൽ ബിനുവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് പദ്ധതികൾക്കായി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച എം.പിക്ക് അഭിവാദ്യമർപ്പിച്ച് ഐ.എൻ.ടി.യു.സി സ്ഥാപിച്ച ബോർഡാണ് നശിപ്പിക്കപ്പെട്ടത്. അതേസമയം, സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഫ്ലക്സ് ബോർഡ് തർക്കങ്ങൾ തുടരുകയാണ്.

കോഴിക്കോട് ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് നഗരത്തിൽ ബോർഡുകൾ ഉയർന്നത്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിലിന് പരിക്കേറ്റ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.

A Congress mandal president in Alappuzha has been expelled after CCTV footage showed him removing and damaging a flex board put up to honor MP Kodikunnil Suresh. A police case has also been registered in connection with the incident. Meanwhile, flex board politics continues in the state, with new posters appearing in Kozhikode backing Shafi Parambil.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393385/kodikunnil-suresh-flex-board-expulsion)