---
title: "കൂട്ടുകാർ തന്നെ കാലന്മാരായി....! ബൈക്ക് മോഷണത്തെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ 22-കാരനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി"
english_title: "Bike Theft Row Turns Deadly: Friends Beat 22-Year-Old to Death in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393384/bengaluru-bike-theft-row-friends-kill-youth"
published_at: "2026-11-27T09:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09038f612b4_bengaluru-bike-theft-row-friends-kill-youth.jpg"
keywords: ["BengaluruCrime", "BikeTheft", "MurderCase", "PoliceInvestigation", "YouthViolence"]
---

# കൂട്ടുകാർ തന്നെ കാലന്മാരായി....! ബൈക്ക് മോഷണത്തെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ 22-കാരനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി

> **Lead Summary:** **ബെംഗളൂരു: ** ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബെംഗളൂരുവിൽ 22-കാരനായ അംബറിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. ബൈക്ക് മോഷണത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ നാലംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മുഖത്തും മുതുകിലും വയറ്റിലും തുടർച്ചയായി മർദ്ദനമേറ്റതിനെത്തുടർന്ന് അംബറിന് ഗുരുതരമായ ആന്തരിക രക്തസ്രാവമുണ്ടായി.

## Article Content

**ബെംഗളൂരു: ** ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബെംഗളൂരുവിൽ 22-കാരനായ അംബറിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. ബൈക്ക് മോഷണത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ നാലംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മുഖത്തും മുതുകിലും വയറ്റിലും തുടർച്ചയായി മർദ്ദനമേറ്റതിനെത്തുടർന്ന് അംബറിന് ഗുരുതരമായ ആന്തരിക രക്തസ്രാവമുണ്ടായി.

അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം പ്രതികൾ മുറിയിൽത്തന്നെ കിടത്തുകയും ഒ.ആർ.എസ് ലായനിയും ഭക്ഷണവും നൽകുകയുമാണ് ചെയ്തത്. തുടർന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നതെങ്കിലും, ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു.

ഇതോടെ ഡി.ജെ. ഹള്ളി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. വിശദമായ അന്വേഷണത്തിലാണ് അംബറിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണ് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ അംബറിനൊപ്പം താമസിച്ചിരുന്ന യൂനുസ്, ജുനൈദ് എന്നിവരുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

A 22-year-old man named Amber was beaten to death by his friends in Bengaluru following an argument over a bike theft. Police said the assault caused severe internal bleeding, and four people, including Yunus and Junaid, have been arrested.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393384/bengaluru-bike-theft-row-friends-kill-youth)