---
title: "മൂന്ന് മക്കൾക്ക് മാതാവിനെ നഷ്ടമായി; മണ്ണാർക്കാട് പിക്കപ്പ് സ്കൂട്ടറിലിടിച്ച് 29കാരിക്ക് ദാരുണാന്ത്യം, പിതാവും മകളും ഉൾപ്പെടെ മൂന്നുപേർ ആശുപത്രിയിൽ"
english_title: "29-Year-Old Woman Killed as Pickup Hits Scooter in Mannarkkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393368/mannarkkad-pickup-hits-scooter"
published_at: "2026-11-27T07:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08e704bc326_mannarkkad-pickup-hits-scooter.jpg"
keywords: ["PickupAccident", "RoadAccident", "KeralaNews", "ScooterCrash"]
---

# മൂന്ന് മക്കൾക്ക് മാതാവിനെ നഷ്ടമായി; മണ്ണാർക്കാട് പിക്കപ്പ് സ്കൂട്ടറിലിടിച്ച് 29കാരിക്ക് ദാരുണാന്ത്യം, പിതാവും മകളും ഉൾപ്പെടെ മൂന്നുപേർ ആശുപത്രിയിൽ

> **Lead Summary:** മണ്ണാർക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാത പൊന്നംകോട് ജങ്‌ഷനുസമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. കാരാകുറുശി വാഴേമ്പുറം താഴത്തെ കല്ലടി വീട്ടിൽ ഷഹല യാണ് മരിച്ചത്.

## Article Content

മണ്ണാർക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാത പൊന്നംകോട് ജങ്‌ഷനുസമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. കാരാകുറുശി വാഴേമ്പുറം താഴത്തെ കല്ലടി വീട്ടിൽ ഷഹല യാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന പിതാവ് അൻവർ (60), മകൾ ഇൻസ ഫാത്തിമ (9), സമീപത്തെ കരിമ്പിൻ ജ്യൂസ് വിൽപ്പനക്കാരൻ നാട്ടുകൽ സ്വദേശി ജാഫർ (35) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പകൽ 12 നായിരുന്നു അപകടം.

ഷഹലയും കുടുംബവും വിയ്യക്കുറുശിക്ക് പോകുന്നതിനിടെ ജ്യൂസ് കടയ്‌ക്കുമുന്നിൽ വാഹനം നിർത്തി കടയിലേക്ക് കയറുകയായിരുന്നു. ഇ‍ൗ സമയം കല്ലടിക്കോട് ഭാഗത്തുനിന്നും വന്ന പിക്കപ്പ് നിയന്ത്രണംവിട്ട് റോഡിന്റെ എതിർദിശയിലേക്ക് മാറി സ്കൂട്ടറിൽ ഇടിച്ചു.

തുടർന്ന് ജ്യൂസ് കടയിലേക്കും ഇടിച്ചുകയറി. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ ഷഹലയെ രക്ഷിക്കാനായില്ല.

പരിക്കേറ്റ മറ്റു മൂന്നുപേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷഹലയുടെ ഭർത്താവ്: ഷാഹിദ്. മറ്റു മക്കൾ: ഇസ്വാൻ, ഇസിൻ.  

A 29-year-old woman, Shahla, died after a pickup van lost control and hit her scooter near Ponnamkode junction in Mannarkkad. Her father, daughter, and a juice vendor were injured and shifted to private hospitals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393368/mannarkkad-pickup-hits-scooter)