---
title: "ലോഡ്ജിന്റെ മറവിൽ അനാശാസ്യകേന്ദ്രം, ഓൺലൈനിലൂടെ ഇടപാടുകാരെ ആകർഷിച്ചു; കൊച്ചിയിലെ സെക്‌സ് റാക്കറ്റിലെ രണ്ട് പ്രധാനികൾ കൂടി അറസ്റ്റിൽ"
english_title: "Two More Arrested in Kochi Sex Racket Operated from Lodge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393339/kochi-sex-racket-lodge-arrests"
published_at: "2026-11-26T20:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b084cd16f0fc_kochi-sex-racket-lodge-arrests.jpg"
keywords: ["KochiNews", "SexRacket", "PoliceRaid", "OnlineMarketing", "CrimeNews"]
---

# ലോഡ്ജിന്റെ മറവിൽ അനാശാസ്യകേന്ദ്രം, ഓൺലൈനിലൂടെ ഇടപാടുകാരെ ആകർഷിച്ചു; കൊച്ചിയിലെ സെക്‌സ് റാക്കറ്റിലെ രണ്ട് പ്രധാനികൾ കൂടി അറസ്റ്റിൽ

> **Lead Summary:** കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ രണ്ട് പേർ കൂടി പിടിയിലായി. ഇടുക്കി രാജക്കാട് സ്വദേശി കിഷോർ കുമാർ, അമ്പലപ്പുഴ സ്വദേശിനി രാജിമോൾ എന്നിവരാണ് പിടിയിലായത്.

## Article Content

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയ രണ്ട് പേർ കൂടി പിടിയിലായി. ഇടുക്കി രാജക്കാട് സ്വദേശി കിഷോർ കുമാർ, അമ്പലപ്പുഴ സ്വദേശിനി രാജിമോൾ എന്നിവരാണ് പിടിയിലായത്.

ഇരുവരും കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്‌സ് റാക്കറ്റിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സംഘത്തിലെ മൂന്നു പേർ ഇന്നലെ പിടിയിലായിരുന്നു. സ്പായിൽ ജോലിക്ക് എന്ന പേരിൽ പെൺകുട്ടികളെ എത്തിച്ചായിരുന്നു അനാശാസ്യ പ്രവർത്തനം നടത്തിയിരുന്നത്.

പ്രതി കിഷോർ കളമശേരി സ്പാ ബലാത്സംഗ കേസിലെ പ്രതി ശ്രീരാജിൻ്റെ സുഹൃത്താണ്. അഖിൽ കൃഷ്ണ, യു.എ അഫ്സൽ, അക്ബർ ഷാ എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജിൻ്റെ രണ്ടാം നിലയിലാണ് അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്.

പൊലീസ് റെയ്ഡിന് എത്തുമ്പോൾ ഇടപാടുകാരും സ്ത്രീകളും ഉൾപ്പെടെ 10ഓളം പേർ ഇവിടെ ഉണ്ടായിരുന്നു. ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്ഫോമുകളിൽ പരസ്യം നൽകിയാണ് പ്രതികൾ ഇടപാടുകാരെ ആകർഷിച്ചിരുന്നത്. അനാശാസ്യപ്രവർത്തനങ്ങൾക്ക് പുറമെ ലഹരി ഉപയോഗവും നടന്നിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Police in Kochi have arrested two more people linked to a sex racket run from a lodge near Changampuzha Park in Edappally. Investigators said the group lured customers through online marketing platforms and had also been involved in drug use at the premises.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393339/kochi-sex-racket-lodge-arrests)