---
title: "ഇതാണോ അച്ഛൻ? കള്ളം പറഞ്ഞതിന് ഒമ്പത് വയസ്സുകാരനായ മകനെ നഗ്നനാക്കി ലിഫ്റ്റിൽ കയറ്റി; സിംഗപ്പൂരിൽ പിതാവിന് ആറ് മാസം തടവ്"
english_title: "Singapore Father Jailed 6 Months for Forcing Son to Run Naked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393314/singapore-father-son-naked-run-jail-NEW"
published_at: "2026-11-26T17:10:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b081c7eee600_singapore-father-son-naked-run-jail-NEW.jpg"
keywords: ["SingaporeNews", "ChildAbuse", "CourtVerdict", "FatherAndSon", "WorldNews", "SingaporeCourt", "FamilyViolence", "Sentencing", "TrueCrime"]
---

# ഇതാണോ അച്ഛൻ? കള്ളം പറഞ്ഞതിന് ഒമ്പത് വയസ്സുകാരനായ മകനെ നഗ്നനാക്കി ലിഫ്റ്റിൽ കയറ്റി; സിംഗപ്പൂരിൽ പിതാവിന് ആറ് മാസം തടവ്

> **Lead Summary:** ** **സിംഗപ്പൂരിൽ ഒമ്പത് വയസ്സുകാരനായ മകനെ നഗ്നനാക്കി ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റിൽ കയറ്റിച്ച പിതാവിന് ആറ് മാസം തടവ്. കള്ളം പറഞ്ഞതിന്റെ പേരിൽ നൽകിയ ശിക്ഷയായിരുന്നു ഇത്. ഒപ്പമുണ്ടായിരുന്ന ഏഴ് വയസ്സുകാരിയായ മകളോട് ദൃശ്യങ്ങൾ പകർത്താനും ഇയാൾ ആവശ്യപ്പെട്ടതായി കോടതി കണ്ടെത്തി.

## Article Content

** **സിംഗപ്പൂരിൽ ഒമ്പത് വയസ്സുകാരനായ മകനെ നഗ്നനാക്കി ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റിൽ കയറ്റിച്ച പിതാവിന് ആറ് മാസം തടവ്. കള്ളം പറഞ്ഞതിന്റെ പേരിൽ നൽകിയ ശിക്ഷയായിരുന്നു ഇത്. ഒപ്പമുണ്ടായിരുന്ന ഏഴ് വയസ്സുകാരിയായ മകളോട് ദൃശ്യങ്ങൾ പകർത്താനും ഇയാൾ ആവശ്യപ്പെട്ടതായി കോടതി കണ്ടെത്തി.

40 വയസ്സുകാരനായ പിതാവിനെതിരായ കേസിൽ സിംഗപ്പൂർ കോടതി നവംബർ 26-നാണ് ശിക്ഷ വിധിച്ചത്. കുട്ടികളെ ദേഹോപദ്രവത്തിന് ഇരയാക്കിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. 2025 സെപ്റ്റംബറിലാണ് സംഭവം. സിംഗപ്പൂരിലെ ഹൗസിങ് ബോർഡ് ഫ്ലാറ്റ് സമുച്ചയത്തിലെ എട്ടാം നിലയിൽ താമസിച്ചിരുന്ന പിതാവും മക്കളുമാണ് കേസിലെവർ.

മകൻ കള്ളം പറഞ്ഞതിൽ പ്രകോപിതനായ പിതാവ്, വസ്ത്രങ്ങളെല്ലാം അഴിച്ച് ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് പോകാനും അതിന് ശേഷം മാത്രം വീട്ടിലേക്ക് മടങ്ങിയാൽ മതിയെന്നും കുട്ടിയോട് പറഞ്ഞു. സഹോദരനുള്ള ശിക്ഷ മൊബൈൽ ഫോണിൽ വീഡിയോയായി പകർത്താൻ ഏഴ് വയസ്സുകാരിയായ മകളോടും ഇയാൾ ആവശ്യപ്പെട്ടു. പെൺകുട്ടി അത് അനുസരിച്ചു.

പൂർണ്ണ നഗ്നനായി ഇടനാഴിയിലൂടെ ഓടിയ കുട്ടി പിന്നീട് ലിഫ്റ്റിൽ കയറി. ഈ സമയം ലിഫ്റ്റിൽ കയറിയ രണ്ട് പേർ കുട്ടിയെ ഈ അവസ്ഥയിൽ കണ്ടു. ഗ്രൗണ്ട് ഫ്ലോറിലെത്തിയ ശേഷം കുട്ടി അതേ ലിഫ്റ്റിൽ തന്നെ എട്ടാം നിലയിലെ വീട്ടിലേക്ക് മടങ്ങി. സംഭവം അറിഞ്ഞെത്തിയ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് അധികൃതർ കർശന മുന്നറിയിപ്പും നൽകിയിരുന്നു.

എന്നാൽ ഒരു മാസത്തിന് ശേഷം ഇയാൾ ഏഴ് വയസ്സുകാരിയായ മകളെയും ക്രൂരമായി മർദ്ദിച്ചതായി കോടതി കണ്ടെത്തി. യാത്രയ്ക്കിടെ ചാംഗി വിമാനത്താവളത്തിൽ വെച്ച് പെൺകുട്ടി ഛർദ്ദിച്ചതിന് പിന്നാലെയായിരുന്നു മർദ്ദനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിക്ക് ഒമ്പത് മാസം തടവ് വേണമെന്നായിരുന്നു ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ കരോലിൻ ലിം കോടതിയിൽ ആവശ്യപ്പെട്ടത്. കുട്ടിക്ക് ഏറ്റവും കൂടുതൽ വിശ്വാസവും സുരക്ഷിതത്വവും നൽകേണ്ട വ്യക്തി തന്നെ പരസ്യമായി അപമാനിക്കുകയും മാനസികമായി തളർത്തുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. നിലവിൽ 15,000 സിംഗപ്പൂർ ഡോളർ ജാമ്യത്തിലിറങ്ങിയ പ്രതി ഡിസംബർ ഒന്നിന് ശിക്ഷ അനുഭവിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ട്.

A Singapore court sentenced a 40-year-old father to six months in jail after he forced his nine-year-old son to run naked through a lift lobby as punishment for lying. The court also found that he later abused his seven-year-old daughter, who had been asked to record the incident on video.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393314/singapore-father-son-naked-run-jail-NEW)