---
title: "‘ചോരയ്ക്ക് പകരം ചോദിക്കും’; മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം പ്രകോപനപരം; വി.ഡി. സതീശനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ"
english_title: "‘We Will Avenge Blood With Blood’: CM’s Kannur Speech Sparks Row, DYFI Files Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393312/cm-kannur-speech-row-dyfi-complaint-NEW-"
published_at: "2026-11-26T16:52:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08178a0116c_cm-kannur-speech-row-dyfi-complaint-NEW.jpg"
keywords: ["KannurPolitics", "DYFIComplaint", "KeralaPolitics", "YouthCongress", "PoliticalRow"]
---

# ‘ചോരയ്ക്ക് പകരം ചോദിക്കും’; മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം പ്രകോപനപരം; വി.ഡി. സതീശനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെയാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

## Article Content

**കണ്ണൂർ: **പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെയാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

നവംബർ 20-ന് കണ്ണൂരിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, തങ്ങൾ ഒന്നും മറക്കില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ടി.ഐ. മധുസൂദനന്റെ പരാമർശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ 'ചോരയ്ക്ക് പകരം ചോദിക്കും' എന്ന പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് കെ.കെ. രാഗേഷും രംഗത്തെത്തിയിരുന്നു. ടി.ഐ. മധുസൂദനൻ മുഖ്യമന്ത്രിയോ എംഎൽഎയോ അല്ലെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ മാത്രം ഒറ്റതിരിച്ച് ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ലെന്നും രാഗേഷ് പറഞ്ഞു.

> "മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ ആർക്കും ഒരു പ്രശ്നമായിരുന്നില്ലല്ലോ? 'ചോരയ്ക്ക് ചോര' എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. മുഖ്യമന്ത്രിയേക്കാൾ വലിയ ആളല്ല മധുസൂദനൻ. 'ചോരയ്ക്ക് ചോര' എന്നത് കടുത്ത പദപ്രയോഗമാണ്; അതിനേക്കാൾ വലുതല്ല 'പകരത്തിന് പകരം' എന്ന പ്രയോഗം," എന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

DYFI has filed a complaint against Chief Minister V.D. Satheesan over his controversial Kannur speech, calling the remarks provocative. The complaint says the statement about avenging the blood of Youth Congress workers amounts to a challenge to the rule of law.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393312/cm-kannur-speech-row-dyfi-complaint-NEW-)