---
title: "ഗർഭിണിയായ 19കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തി"
english_title: "Pregnant 19-Year-Old Killed by Parents in Shocking Iran Honor Killing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393198/helia-fattahi-iran-pregnant-teen-killed"
published_at: "2026-11-25T21:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07075aa4c85_helia-fattahi-iran-pregnant-teen-killed.jpg"
keywords: ["HeliaFattahi", "IranCrime", "MurderCase", "PregnantTeen", "Sanandaj", "IranNews", "HonorKilling", "CrimeReport", "WomenSafety", "PoliceInvestigation"]
---

# ഗർഭിണിയായ 19കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തി

> **Lead Summary:** ടെഹ്റാൻ: ഇറാനിൽ 19കാരിയായ ഗർഭിണിയെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഹെലിയ ഫത്താഹി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ഇറാനിലെ സനന്ദജിലാണ് സംഭവം.

## Article Content

ടെഹ്റാൻ: ഇറാനിൽ 19കാരിയായ ഗർഭിണിയെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഹെലിയ ഫത്താഹി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ഇറാനിലെ സനന്ദജിലാണ് സംഭവം.

ഹെലിയ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാളിൽ നിന്ന് ഗർഭം ധരിച്ചെന്ന് കഴിഞ്ഞാഴ്ച വീട്ടുകാരോട് തുറന്നുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. ഇതിൽ പ്രകോപിതരായ മാതാപിതാക്കൾ ഹെലിയയെ ക്രൂരമായി മർദിക്കുകയും അപസ്മാരത്തിന് നൽകുന്ന ഗുളികകൾ നിർബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തു.

പിന്നാലെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മരണം ഉറപ്പാക്കാൻ മുൻപ് മരുന്ന് കഴിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഗുളികകൾ കഴിച്ചിട്ടും മകൾ മരിച്ചില്ലെന്ന് മനസ്സിലായതോടെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്.

കേസിൽ മാതാപിതാക്കളായ വോറിയ ഫത്താഹിയെയും ലൈല വെയ്സിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഹെലിയക്കെതിരെ പരാതി നൽകാൻ മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. അവിടെനിന്ന് മടങ്ങിയെത്തിയ ശേഷമാണ് മകൾക്ക് 30 ഗുളികകൾ നിർബന്ധിച്ച് നൽകിയത്.

സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച ചർച്ചകൾക്ക് ഇടയാക്കിയ സംഭവമാണിത്. ഇറാനിൽ നിന്ന് പുറത്തുവരുന്ന ഈ കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

A 19-year-old pregnant woman, identified as Helia Fattahi, was allegedly killed by her parents in Sanandaj, western Iran, after she told them she was expecting a child. Police have arrested the parents, who reportedly confessed during questioning, while the investigation continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393198/helia-fattahi-iran-pregnant-teen-killed)