---
title: "ടൊവിനോയുടെ അമ്മ വേഷം ചെയ്യേണ്ട പ്രശ്‌നമൊന്നും എനിക്കില്ല, അങ്ങനെയൊരു ഓഫര്‍ വന്നാല്‍ നിരസിക്കും'; സ്വാസിക"
english_title: "Swasika Says She Would Reject a Role as Tovino Thomas’ Mother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393172/swasika-tovino-mother-role-rejects-offer"
published_at: "2026-11-25T18:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06dffa2ce88_swasika-tovino-mother-role-rejects-offer.jpg"
keywords: []
---

# ടൊവിനോയുടെ അമ്മ വേഷം ചെയ്യേണ്ട പ്രശ്‌നമൊന്നും എനിക്കില്ല, അങ്ങനെയൊരു ഓഫര്‍ വന്നാല്‍ നിരസിക്കും'; സ്വാസിക

> **Lead Summary:** ആകാശംലോ ഒക്ക താര എന്ന ചിത്രത്തിൽ ദുൽഖറിന്റെ ചേച്ചിയായി വേഷമിട്ടതിന് പിന്നാലെ വീണ്ടും താരത്തിളക്കത്തിലാണ് നടി സ്വാസിക. തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ നടിക്ക് നിരവധി അന്യഭാഷ ചിത്രങ്ങളാണ് ലഭിക്കുന്നത്.

## Article Content

ആകാശംലോ ഒക്ക താര എന്ന ചിത്രത്തിൽ ദുൽഖറിന്റെ ചേച്ചിയായി വേഷമിട്ടതിന് പിന്നാലെ വീണ്ടും താരത്തിളക്കത്തിലാണ് നടി സ്വാസിക. തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ നടിക്ക് നിരവധി അന്യഭാഷ ചിത്രങ്ങളാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ഒരു യൂട്യൂബറുടെ ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് ചർച്ചയായി മാറുന്നത്. ടൊവിനോ തോമസിന്റെ അമ്മയുടെ റോൾ ചെയ്യുമോ എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്.

> "ടൊവിനോ യൂത്തല്ലല്ലോ. ടൊവിന്റെ എന്റെ പ്രായം തന്നെയാണ്. എന്നേക്കാൾ മൂത്തതാണ്. ഞങ്ങൾ രണ്ട് പേരും ഒന്നിച്ച് 'പ്രഭുവിന്റെ മക്കൾ' എന്ന സിനിമ ചെയ്തതാണ്. എനിക്കും ടൊവിക്കുമൊക്കെ ഏകദേശം ഒരേ പ്രായമൊക്കെയാണ്. അതുകൊണ്ട് ടൊവിയുടെ അമ്മയായി ചെയ്യേണ്ട പ്രശ്നം ഒന്നും എനിക്കില്ല. അങ്ങനെ ഒരു ഓഫർ വന്നാൽ അപ്പോൾ തന്നെ നിരസിക്കും," സ്വാസിക പറഞ്ഞു.

ആകാശംലോ ഒക്ക താര എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഇവന്റിൽ സംസാരിക്കവേ സ്വാസികയ്ക്ക് തന്നേക്കാൾ പ്രായം കുറവാണെന്നും എങ്കിലും തന്റെ ചേച്ചിയായുള്ള ചിത്രത്തിലെ ഈ വേഷം സ്വീകരിച്ചതിന് നന്ദിയുണ്ടെന്നും ദുൽഖർ പറഞ്ഞിരുന്നു. ചിത്രത്തിൽ സ്വാസികയുടെത് സ്വാഭാവിക അഭിനയമായിരുന്നുവെന്നും ഷൂട്ടിനിടയിൽ തനിക്ക് ശരിക്കും അനിയനായി തോന്നിയെന്നും ദുൽഖർ പറഞ്ഞിരുന്നു.

Swasika’s response to a YouTuber’s question about playing Tovino Thomas’ mother has sparked discussion online. She said she has no issue with the age gap in principle, but would turn down such an offer if it came her way.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393172/swasika-tovino-mother-role-rejects-offer)