---
title: "മിസ് യൂണിവേഴ്സ്: മലയാളി കെസിയ ലിസ് മെജോയ്ക്ക് ടോപ് 12-ൽ ഇടം ലഭിച്ചില്ല; കിരീടം പ്യൂർട്ടോ റിക്കോയ്ക്ക്"
english_title: "Kesia Liz Mejo misses Miss Universe top 12 as India bows out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393163/kesia-liz-mejo-miss-universe-top-12"
published_at: "2026-11-25T17:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06cac323857_kesia-liz-mejo-miss-universe-top-12.jpg"
keywords: ["MissUniverse", "KesiaLizMejo", "IndiaBeautyPageant", "Mavelikara", "KeralaNews"]
---

# മിസ് യൂണിവേഴ്സ്: മലയാളി കെസിയ ലിസ് മെജോയ്ക്ക് ടോപ് 12-ൽ ഇടം ലഭിച്ചില്ല; കിരീടം പ്യൂർട്ടോ റിക്കോയ്ക്ക്

> **Lead Summary:** പ്യൂർട്ടോറിക്കോയിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യയുടെ പ്രതിനിധിയായ കെസിയ ലിസ് മെജോയ്ക്ക് അവസാന 12 പേരിൽ ഇടം നേടാനായില്ല. 112 മത്സരാർഥികൾ കിരീടത്തിനായി മത്സരിച്ച വേദിയിൽ പ്യൂർട്ടോ റിക്കോ സുന്ദരി ജെന്നിഫർ ബരേറ്റോ മിസ് യൂണിവേഴ്സായി തിരഞ്ഞെടുത്തു.

## Article Content

പ്യൂർട്ടോറിക്കോയിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് ഗ്രാൻഡ് ഫിനാലെയിൽ ഇന്ത്യയുടെ പ്രതിനിധിയായ കെസിയ ലിസ് മെജോയ്ക്ക് അവസാന 12 പേരിൽ ഇടം നേടാനായില്ല. 112 മത്സരാർഥികൾ കിരീടത്തിനായി മത്സരിച്ച വേദിയിൽ പ്യൂർട്ടോ റിക്കോ സുന്ദരി ജെന്നിഫർ ബരേറ്റോ മിസ് യൂണിവേഴ്സായി തിരഞ്ഞെടുത്തു.

മാവേലിക്കര സ്വദേശിനിയായ കെസിയ മിസ് യൂണിവേഴ്സ് വേദിയിലെത്തുന്ന ആദ്യ മലയാളിയാണ്. ബെംഗളൂരുവിൽ നിയമ വിദ്യാർഥിനിയായ കെസിയ പഠിച്ചതും വളർന്നതും അബുദാബിയിലാണ്. പഠനത്തോടൊപ്പം മോഡലിങ്ങിനും പ്രാധാന്യം നൽകിയിരുന്ന അവർ 17-ാം വയസ്സിൽ ഇന്ത്യയിലേക്ക് മാറിയത് സ്വന്തം വേരുകളിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ്.

12 വർഷം ശാസ്ത്രീയ നൃത്തം അഭ്യസിച്ച കെസിയ സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഡ്രംസും വയലിനും വായിക്കുന്ന അവർ 2026-ലെ മിസ് യൂണിവേഴ്സ് കേരള കിരീടം സ്വന്തമാക്കിയതോടെയാണ് ദേശീയ വേദിയിലേക്കുള്ള യാത്ര തുടങ്ങിയത്. പിന്നാലെ ഓഗസ്റ്റിൽ ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് 52 മത്സരാർഥികളെ പിന്തള്ളിയാണ് കിരീടം നേടിയത്.

സ്വാഭാവികമായ ഇരുണ്ട ചർമത്തിന്റെ പേരിൽ ഏറെ സങ്കടപ്പെട്ടിരുന്ന കാലമുണ്ടായിരുന്നുവെന്ന് കെസിയ പറഞ്ഞിരുന്നു. വെളുപ്പ് മാത്രമാണ് സൗന്ദര്യമെന്ന രീതിയിലുള്ള പരസ്യങ്ങളും സ്വാധീനങ്ങളും കാരണം താൻ പൂർണയല്ലെന്ന ചിന്ത മനസ്സിൽ വളർന്നതായും അവർ പറയുന്നു. എന്നാൽ തോൽവികളിൽ തളരാതെ വലിയ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യമാണ് തന്നെ മിസ് യൂണിവേഴ്സ് വേദിവരെ എത്തിച്ചതെന്നും കെസിയ വ്യക്തമാക്കിയിരുന്നു.

At the 75th Miss Universe grand finale in Puerto Rico, India’s representative Keziah Liz Mejo did not make it into the Top 12. Puerto Rico’s Jennifer Barretto was crowned Miss Universe at the event featuring 112 contestants.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393163/kesia-liz-mejo-miss-universe-top-12)