---
title: "യുഎൻ റിപ്പോർട്ട്: മണിക്കൂറിൽ 5 സ്ത്രീകൾ ബന്ധുക്കളാൽ കൊല്ലപ്പെടുന്നു"
english_title: "UN Report: Five Women Killed by Relatives Every Hour"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393014/un-report-five-women-killed-every-hour"
published_at: "2026-11-24T18:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b058942cb251_un-report-five-women-killed-every-hour.jpg"
keywords: ["UNReport", "WomenSafety", "GenderViolence", "CrimeAgainstWomen", "GlobalNews"]
---

# യുഎൻ റിപ്പോർട്ട്: മണിക്കൂറിൽ 5 സ്ത്രീകൾ ബന്ധുക്കളാൽ കൊല്ലപ്പെടുന്നു

> **Lead Summary:** വാഷിങ്ടൺ: 2025-ൽ ലോകമെമ്പാടുമായി 47,000-ലധികം സ്ത്രീകളും പെൺകുട്ടികളും ബന്ധുക്കളാലോ അടുത്ത ബന്ധത്തിലുള്ളവരാലോ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. മണിക്കൂറിൽ ശരാശരി അഞ്ച് സ്ത്രീകളും പെൺകുട്ടികളും ഇത്തരത്തിൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്.

## Article Content

വാഷിങ്ടൺ: 2025-ൽ ലോകമെമ്പാടുമായി 47,000-ലധികം സ്ത്രീകളും പെൺകുട്ടികളും ബന്ധുക്കളാലോ അടുത്ത ബന്ധത്തിലുള്ളവരാലോ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. മണിക്കൂറിൽ ശരാശരി അഞ്ച് സ്ത്രീകളും പെൺകുട്ടികളും ഇത്തരത്തിൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്.

മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്കിൽ വലിയ മാറ്റമില്ലെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി പങ്കാളിയാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം 45,000-നും 51,000-നും ഇടയിലാണ്. യുഎൻ വുമൻ, യുഎൻ ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം എന്നീ ഏജൻസികളുടെ കണക്കുകളാണ് റിപ്പോർട്ടിന് അടിസ്ഥാനം.

കഴിഞ്ഞവർഷം കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് ഇരയായത് 78,000 സ്ത്രീകളും പെൺകുട്ടികളുമാണ്. ഇതിൽ 60 ശതമാനത്തിലും കൊലപാതകികൾ ഇരകളുടെ കുടുംബാംഗങ്ങളോ പങ്കാളികളോ ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 122 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

2025-ൽ ലോകമെമ്പാടുമുണ്ടായ കൊലപാതകങ്ങളിൽ ഇരകളായ സ്ത്രീകളുടെ എണ്ണം 19 ശതമാനമാണ്. ഇതിൽ 60 ശതമാനം പേരും സ്വകാര്യയിടങ്ങളിൽവെച്ചാണ് കൊല്ലപ്പെട്ടത്. എന്നാൽ പുരുഷന്മാരിൽ 11 ശതമാനം മാത്രമാണ് സ്വകാര്യയിടങ്ങളിൽ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശങ്ങളിലേക്കുള്ള കണക്കിൽ ആഫ്രിക്കയിലാണ് ഇത്തരം കൊലപാതകങ്ങൾ ഏറ്റവും കൂടുതൽ. 22,100 സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെ ബന്ധുക്കളോ പങ്കാളികളോ മൂലം കൊല്ലപ്പെട്ടത്. ഏഷ്യയിൽ 15,100, തെക്കേ അമേരിക്ക- വടക്കേ അമേരിക്ക മേഖലയിൽ 7,400, യൂറോപ്പിൽ 2,100, ഓഷ്യാനിയയിൽ 300 എന്നിങ്ങനെയാണ് കണക്ക്.

The UN says more than 47,000 women and girls were killed by relatives or intimate partners worldwide in 2025, averaging five deaths every hour. The report, based on data from UN Women and the UN Office on Drugs and Crime, shows little change from previous years and highlights Africa as the worst-affected region.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393014/un-report-five-women-killed-every-hour)