---
title: "നിങ്ങളുടെ വാട്സ്ആപ്പ് മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടോ, ഈ മുന്നറിയിപ്പ് കാണാതെ പോകരുത്"
english_title: "Is Someone Else Using Your WhatsApp? Don’t Ignore This Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392878/centre-warns-whatsapp-web-users-log-out"
published_at: "2026-11-23T18:03:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b043453b19af_centre-warns-whatsapp-web-users-log-out.jpg"
keywords: ["WhatsAppWeb", "CyberSecurity", "IndiaNews", "DigitalSafety", "KeralaNews"]
---

# നിങ്ങളുടെ വാട്സ്ആപ്പ് മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടോ, ഈ മുന്നറിയിപ്പ് കാണാതെ പോകരുത്

> **Lead Summary:**  

## Article Content

 

ഡൽഹി: വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർ ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്സ്ആപ്പിലൂടെ കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വാട്സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് മുന്നറിയിപ്പിൽ പറയുന്നത്. ആക്ടീവ് ആയിരിക്കുന്ന വാട്സ്ആപ്പ് വെബ് സെഷനുകളിൽ നിന്ന് അക്കൗണ്ട് ഹോൾഡർ അറിയാതെ തന്നെ സൈബർ ക്രിമിനലുകൾ സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടി.

അതിനാൽ ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. പൊതുവായ കംപ്യൂട്ടറുകളിൽ വാട്സ്ആപ്പ് വെബ് ഉപയോഗിച്ചാൽ സെഷൻ തീർന്ന ഉടൻ ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വ്യക്തിപരമായും ഔദ്യോഗികമായും ഉള്ള സന്ദേശങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്നും കേന്ദ്രം ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392878/centre-warns-whatsapp-web-users-log-out)