---
title: "കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസ്, നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്"
english_title: "Sreejith Ravi Gets One-Year Jail Term in Child Exposure Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392877/sreejith-ravi-one-year-jail-term"
published_at: "2026-11-23T17:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b042ece37930_sreejith-ravi-one-year-jail-term.jpg"
keywords: ["SreejithRavi", "ThrissurCourt", "KeralaNews", "MalayalamCinema", "POCSO"]
---

# കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസ്, നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്

> **Lead Summary:** തൃശൂർ: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തൃശൂർ സെഷൻസ് കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

## Article Content

തൃശൂർ: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തൃശൂർ സെഷൻസ് കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

2022ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ ഒരു പാർക്കിനു സമീപം 14, 9 വയസുള്ള കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. അയ്യന്തോൾ എസ്.എൻ. പാർക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ കേസിൽ തെളിവായി.

കറുത്ത കാറിലെത്തിയ ആൾ എന്നാണ് കുട്ടികൾ പൊലീസിനോട് മൊഴി നൽകിയത്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പറഞ്ഞതായും പൊലീസ് അറിയിച്ചു. കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീജിത്ത് രവി പിടിയിലായത്.

പിന്നീട് അദ്ദേഹം ജാമ്യത്തിലിറങ്ങി. സമാനമായ കേസിൽ മുൻപ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

A Thrissur Sessions Court has sentenced actor Sreejith Ravi to one year in prison and imposed a fine of ₹50,000 in a case involving alleged indecent exposure before children. The incident dates back to 2022 near a park in Thrissur, with CCTV footage cited as evidence in the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392877/sreejith-ravi-one-year-jail-term)