---
title: "ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്; 18 ലക്ഷം കോടിയുടെ മെഗാ ഐപിഒയ്ക്ക് സാധ്യത"
english_title: "Tata Sons May Head to Market in Mega IPO Worth Up to ₹18 Lakh Crore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392865/tata-sons-mega-ipo-market-listing"
published_at: "2026-11-23T15:38:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04114d140f7_WhatsApp_Image_2026-11-23_at_3.38.40_PM.jpeg"
keywords: ["TataSons", "IPO", "RBI", "TCS", "IndianMarkets"]
---

# ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്; 18 ലക്ഷം കോടിയുടെ മെഗാ ഐപിഒയ്ക്ക് സാധ്യത

> **Lead Summary:** ****മുംബൈ: ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ 'ടാറ്റ സൺസ്' ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 18 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലിസ്റ്റിങ്ങായിരിക്കും.

## Article Content

****മുംബൈ: ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ 'ടാറ്റ സൺസ്' ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 18 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലിസ്റ്റിങ്ങായിരിക്കും.

ഈ മാസം നവംബർ 26-ന് ചേരുന്ന ടാറ്റ സൺസിന്റെ അടുത്ത ബോർഡ് യോഗത്തിലെ മുഖ്യ അജണ്ട ഐപിഒയുമായി ബന്ധപ്പെട്ട ചർച്ചകളായിരിക്കുമെന്നാണ് സൂചന.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ചട്ടപ്രകാരം 'അപ്പർ ലെയർ' നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC-UL) വിഭാഗത്തിലാണ് ടാറ്റ സൺസ് ഉൾപ്പെടുന്നത്. ഈ വിഭാഗത്തിലുള്ള കമ്പനികൾ നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് ആർബിഐയുടെ വ്യവസ്ഥ.

വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിവാകുന്നതിനായി എൻബിഎഫ്സി രജിസ്ട്രേഷൻ സ്വമേധയാ റദ്ദാക്കാൻ ടാറ്റ സൺസ് നേരത്തെ ആർബിഐയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ഇതോടെയാണ് ഐപിഒ നടപടികളിലേക്ക് നീങ്ങാൻ കമ്പനി നിർബന്ധിതമായത്.

ടിസിഎസ് (TCS), ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ, ടാറ്റ സ്റ്റീൽ, എയർ ഇന്ത്യ തുടങ്ങി ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ പ്രമുഖ കമ്പനികളുടെയും മാതൃസ്ഥാപനമാണ് ടാറ്റ സൺസ്. 15 ലക്ഷം കോടി മുതൽ 18 ലക്ഷം കോടി രൂപ വരെയാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. ഐപിഒ യാഥാർത്ഥ്യമായാൽ ടാറ്റ ഗ്രൂപ്പിന്റെ എല്ലാ ബിസിനസ്സ് മേഖലകളിലും ഒറ്റയടിക്ക് നിക്ഷേപം നടത്താനുള്ള സുവർണ്ണാവസരമാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുക

Tata Sons is reportedly preparing for a stock market listing, with discussions on the IPO likely to feature at its board meeting on November 26. Valued at an estimated ₹15 lakh crore to ₹18 lakh crore, the move could become the biggest listing in Indian market history if it materializes.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392865/tata-sons-mega-ipo-market-listing)