---
title: "മദ്യപിച്ച് ബഹളം വെച്ചത് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം; യുവാവ് പിടിയിൽ"
english_title: "Youth Held in Balaramapuram After Trying to Attack Police With Pet Dog"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392833/balaramapuram-youth-attacks-police-with-dog-new"
published_at: "2026-11-23T13:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03ef4dc21c6_balaramapuram-youth-attacks-police-with-dog-new.jpg"
keywords: ["KeralaPolice", "Balaramapuram", "Arrest", "PublicDisturbance", "PetDog", "Custody", "DrunkenDisturbance"]
---

# മദ്യപിച്ച് ബഹളം വെച്ചത് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം; യുവാവ് പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: **ബാലരാമപുരം നരുവാംമൂട്ടിൽ വളർത്തുനായയുമായി പൊലീസിന് നേരെ യുവാവിന്റെ പരാക്രമം. സംഭവത്തിൽ അനീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം.

## Article Content

**തിരുവനന്തപുരം: **ബാലരാമപുരം നരുവാംമൂട്ടിൽ വളർത്തുനായയുമായി പൊലീസിന് നേരെ യുവാവിന്റെ പരാക്രമം. സംഭവത്തിൽ അനീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ് സംഘം.

പൊലീസിനെ കണ്ടതോടെ പ്രകോപിതനായ യുവാവ് വളർത്തുനായയെക്കൊണ്ട് പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ബഹളത്തിൽ ഒരു പൊലീസുകാരൻ വീണ് പരിക്കേറ്റു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Police in Balaramapuram took a youth named Aneesh into custody after he allegedly tried to attack officers with his pet dog. The incident occurred while police were responding to a report of drunken disturbance, and one officer was injured in the scuffle.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392833/balaramapuram-youth-attacks-police-with-dog-new)