---
title: "'പണം പിരിക്കാൻ വീട്ടിലെത്തി, പുരുഷന്മാരില്ലെന്ന് മനസ്സിലാക്കി; പിന്നീട് വൈദ്യനായി തിരിച്ചെത്തി'; ഓർമക്കുറവുള്ള സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ 63കാരൻ അറസ്റ്റിൽ"
english_title: "63-Year-Old Arrested for Assaulting Woman with Memory Loss After Returning as ‘Doctor’"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392761/63-year-old-arrested-doctor-ruse-assault"
published_at: "2026-11-22T22:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b031f8b54108_63-year-old-arrested-doctor-ruse-assault.jpg"
keywords: ["ThiruvallamCrime", "KeralaPolice", "SexualAssaultCase", "CharityFraud", "Thiruvananthapuram"]
---

# 'പണം പിരിക്കാൻ വീട്ടിലെത്തി, പുരുഷന്മാരില്ലെന്ന് മനസ്സിലാക്കി; പിന്നീട് വൈദ്യനായി തിരിച്ചെത്തി'; ഓർമക്കുറവുള്ള സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ 63കാരൻ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ പണംപിരിക്കാനെത്തിയ 63-കാരൻ, വീട്ടിൽക്കയറി ഓർമക്കുറവും ശാരീരികാസ്വസ്ഥതകളുമുള്ള 55-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായി. വെങ്ങാനൂർ മംഗലത്തുകോണം വാർഡിൽ കട്ടച്ചൽക്കുഴി കുളത്തിൻകര മേലെപുത്തൻവീട്ടിൽ ഭദ്രനെയാണ് തിരുവല്ലം പോലീസ് പിടികൂടിയത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ പണംപിരിക്കാനെത്തിയ 63-കാരൻ, വീട്ടിൽക്കയറി ഓർമക്കുറവും ശാരീരികാസ്വസ്ഥതകളുമുള്ള 55-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായി. വെങ്ങാനൂർ മംഗലത്തുകോണം വാർഡിൽ കട്ടച്ചൽക്കുഴി കുളത്തിൻകര മേലെപുത്തൻവീട്ടിൽ ഭദ്രനെയാണ് തിരുവല്ലം പോലീസ് പിടികൂടിയത്.

ഒരാഴ്ച മുൻപാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. പണപ്പിരിവിനായി എത്തിയ പ്രതി വീട്ടിൽ പുരുഷന്മാരില്ലെന്ന് മനസ്സിലാക്കിയ ശേഷം തിരിച്ചെത്തുകയായിരുന്നു. പിന്നാലെ താൻ വൈദ്യനാണെന്ന് പരിചയപ്പെടുത്തി വീട്ടിനകത്ത് കയറിയ ഇയാൾ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ പരിശോധിക്കാമെന്ന് പറഞ്ഞ് മാനസികാസ്വാസ്ഥ്യമുള്ള മകളെയും സ്ത്രീക്കൊപ്പം ഇരുത്തി.

പെൺകുട്ടി എഴുന്നേറ്റ് മുറിയിലേക്ക് പോയ സമയത്ത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ദൂരസ്ഥലത്ത് പോയിരുന്ന മകൻ മടങ്ങിയെത്തിയപ്പോഴാണ് പണം ചോദിച്ചെത്തിയ ആൾ വൈദ്യനെന്നു പറഞ്ഞ് തന്നെ പീഡിപ്പിച്ചതായി സ്ത്രീ വെളിപ്പെടുത്തിയത്. തുടർന്ന് മകൻ തിരുവല്ലം പോലീസിൽ പരാതി നൽകി.

ഇയാൾ നേരത്തെയും പീഡനത്തിനിരയായ സ്ത്രീ താമസിക്കുന്ന മേഖലയിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലുള്ള നോട്ടീസുമായി എത്തി പണം പിരിച്ചതായി പോലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ചയും ഇയാൾ വീട്ടിലെ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ശേഷമാണ് ആക്രമിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. നിരവധി വീടുകളിൽ ഇയാൾ ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A 63-year-old man was arrested in Thiruvallam, Thiruvananthapuram, after allegedly sexually assaulting a 55-year-old woman with memory loss and physical ailments. Police said he had first visited the house to collect donations, returned later posing as a doctor, and assaulted her when he found no men at home.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392761/63-year-old-arrested-doctor-ruse-assault)