---
title: "കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ദുരന്തം...! തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട വാൻ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു; രണ്ട് പേർക്ക് ​ഗുരുതര പരിക്ക്"
english_title: "Van Hits Tree in Tiruchirappalli; Eight Killed, Two Critically Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392760/tiruchirappalli-van-crash-eight-killed"
published_at: "2026-11-22T22:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b031b3ce4123_tiruchirappalli-van-crash-eight-killed.jpg"
keywords: ["TiruchirappalliCrash", "VanAccident", "TamilNaduNews", "RoadSafety", "AccidentUpdate"]
---

# കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ദുരന്തം...! തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട വാൻ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു; രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

> **Lead Summary:** ചെന്നൈ: തിരുച്ചിറപ്പള്ളി ജില്ലയിൽ വാൻ നിയന്ത്രണം വിട്ട് വേപ്പുമരത്തിലിടിച്ച് എട്ടുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് 4.05 ഓടെ ജംബുനാഥപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോത്തൂർപ്പട്ടി ഫോർ റോഡ്സിനു സമീപമാണ് അപകടമുണ്ടായത്.

## Article Content

ചെന്നൈ: തിരുച്ചിറപ്പള്ളി ജില്ലയിൽ വാൻ നിയന്ത്രണം വിട്ട് വേപ്പുമരത്തിലിടിച്ച് എട്ടുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് 4.05 ഓടെ ജംബുനാഥപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോത്തൂർപ്പട്ടി ഫോർ റോഡ്സിനു സമീപമാണ് അപകടമുണ്ടായത്.

നാമക്കൽ ജില്ലയിലെ എരുമപ്പെട്ടിയിൽ നടന്ന കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത ശേഷം തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപ്പള്ളിയിലേക്ക് മടങ്ങുകയായിരുന്ന പത്തംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേർ മുസിരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തിരുക്കാട്ടുപ്പള്ളി മഹാരാജപുരം സ്വദേശികളായ മാണിക്യം, മുരുകൻ, രാജേഷ്, ശക്തിവേൽ, സുബ്രഹ്മണി, തഞ്ചാവൂർ സാത്തനൂർ സ്വദേശി സംഗിലി, വില്ലുപുരം ജില്ലക്കാരായ പാവാടൈ, സീതാരാമൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ സാത്തനൂർ സ്വദേശികളായ രാമലിംഗം, രാമർ എന്നിവർ മുസിരി സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അപകടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. പരുക്കേറ്റ രണ്ടുപേർക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

A van carrying ten people returning from an ear-piercing ceremony in Namakkal crashed into a neem tree near Kothurpatty Four Roads in Tiruchirappalli district on Saturday evening. Eight people died and two others were critically injured, while police said a detailed investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392760/tiruchirappalli-van-crash-eight-killed)