---
title: "അമ്മയുടെ മരണം കൺമുന്നിൽ കണ്ട മകൾ...തുണികളെടുക്കാൻ വീട്ടിലെത്തിയ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, പിന്നാലെ ജീവനൊടുക്കി"
english_title: "Pathazhy murder: Husband kills wife before daughter, then dies by suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392757/pathazhy-murder-husband-kills-wife-dies-by-suicide"
published_at: "2026-11-22T21:28:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0313141dc49_pathazhy-murder-husband-kills-wife-dies-by-suicide.jpg"
keywords: ["KeralaCrime", "KollamNews", "PathazhyMurder", "DomesticViolence", "PoliceNews"]
---

# അമ്മയുടെ മരണം കൺമുന്നിൽ കണ്ട മകൾ...തുണികളെടുക്കാൻ വീട്ടിലെത്തിയ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, പിന്നാലെ ജീവനൊടുക്കി

> **Lead Summary:** കൊല്ലം : കൊല്ലം പത്തനാപുരം പട്ടാഴിയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു ആണ് ഭാര്യ ക്രിസ്റ്റി യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

## Article Content

കൊല്ലം : കൊല്ലം പത്തനാപുരം പട്ടാഴിയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു ആണ് ഭാര്യ ക്രിസ്റ്റി യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ കേസ് നിലനിന്നിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ശനിയാഴ്ച ഇരുവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു.

പോലീസിന്റെ നിർദേശത്തെ തുടർന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മകൾ ബിറ്റിക്കൊപ്പം ക്രിസ്റ്റി പന്തപ്ലാവിലെ വീട്ടിലെത്തി തുണികൾ എടുക്കുന്നതിനിടെ ബിനുവുമായി വാക്കേറ്റമുണ്ടായി. അതിനിടെ പ്രകോപിതനായ ബിനു വെട്ടുകത്തികൊണ്ട് ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അമ്മയെ വെട്ടുന്നത് കണ്ട മകൾ ബിറ്റി നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെട്ടു. പിന്നാലെ മകളാണ് പോലീസ്, ബന്ധുക്കൾ എന്നിവരെ വിവരം അറിയിച്ചത്. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ബിനുവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നെഞ്ചിനും തലയ്ക്കും കഴുത്തിനും വെട്ടേറ്റാണ് ക്രിസ്റ്റിയുടെ മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. കൊട്ടാരക്കര ഡി.വൈ.എസ്.പി. എസ്. ഷെരിഫ്, കുന്നിക്കോട് എസ്.എച്ച്.ഒ. ശരത് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിനു. കലയപുരത്തെ സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു ക്രിസ്റ്റി. വിപിൻ മകനാണ്.

A domestic dispute in Pattazhi, Kollam, ended in tragedy when Binu, 48, allegedly hacked his wife Christy, 38, to death and later died by suicide. The incident occurred on Sunday evening after a prior police mediation attempt in the case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392757/pathazhy-murder-husband-kills-wife-dies-by-suicide)