---
title: "ഇടുക്കിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍; 25 വയസുകാരി നിരീക്ഷണത്തില്‍"
english_title: "Newborn Body Found Abandoned in Idukki Compound; 25-Year-Old Woman Under Watch"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392756/newborn-body-found-idukki"
published_at: "2026-11-22T20:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b030ba4720b6_newborn-body-found-idukki.jpg"
keywords: ["IdukkiNews", "NewbornBaby", "KeralaPolice", "KottayamMedicalCollege", "Waterthol"]
---

# ഇടുക്കിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍; 25 വയസുകാരി നിരീക്ഷണത്തില്‍

> **Lead Summary:** ഇടുക്കി: ഇടുക്കി തോക്കുപാറയില്‍ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തോക്കുപാറ സ്വദേശിയായ 25 വയസുകാരി പൊലീസിന്റെ നിരീക്ഷണത്തിലാണ്.

## Article Content

ഇടുക്കി: ഇടുക്കി തോക്കുപാറയില്‍ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തോക്കുപാറ സ്വദേശിയായ 25 വയസുകാരി പൊലീസിന്റെ നിരീക്ഷണത്തിലാണ്.

യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ പ്രസവിച്ചിട്ട് അധിക സമയം ആയിട്ടില്ലെന്ന് യുവതി ഡോക്ടര്‍മാരോട് സമ്മതിച്ചതായും വിവരമുണ്ട്. കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞതായി യുവതി സമ്മതിച്ചതായാണ് സൂചന.

വെള്ളത്തൂവല്‍ പൊലീസാണ് പുരയിടത്തില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

യുവതി അവിവാഹിതയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കുഞ്ഞിന്റെ മരണം എങ്ങനെ സംഭവിച്ചു, പ്രസവത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

Police in Idukki found the body of a newborn abandoned in a compound in Thookkuppara, and suspect the infant may have been left there soon after birth. A 25-year-old local woman is under observation at Kottayam Medical College Hospital as investigators examine the circumstances surrounding the death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392756/newborn-body-found-idukki)