---
title: "സൈനിക നീക്കങ്ങൾ ഒരു തുടക്കം മാത്രം, ശത്രുക്കൾ കൂടുതൽ അപമാനിതരാകും: ഇറാൻ"
english_title: "Iran US conflict: Ahmad Vahidi says 'this is only the beginning'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392648/iran-us-conflict-ahmad-vahidi-warning"
published_at: "2026-11-21T22:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01caaf358c5_iran-us-conflict-ahmad-vahidi-warning.jpg"
keywords: ["IranUSTension", "AhmadVahidi", "RevolutionaryGuard", "MiddleEastCrisis", "WorldNews"]
---

# സൈനിക നീക്കങ്ങൾ ഒരു തുടക്കം മാത്രം, ശത്രുക്കൾ കൂടുതൽ അപമാനിതരാകും: ഇറാൻ

> **Lead Summary:** ടെഹ്റാൻ: ഇറാനും യുഎസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, ഇപ്പോഴത്തെ സൈനിക നീക്കങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് റവല്യൂഷനറി ഗാർഡ്സ് മേധാവി അഹമ്മദ് വാഹിദി പറഞ്ഞു. ശത്രുക്കൾ കൂടുതൽ അപമാനിതരാകുന്നതും നാണംകെടുന്നതും ഇനിയും കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

## Article Content

ടെഹ്റാൻ: ഇറാനും യുഎസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, ഇപ്പോഴത്തെ സൈനിക നീക്കങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് റവല്യൂഷനറി ഗാർഡ്സ് മേധാവി അഹമ്മദ് വാഹിദി പറഞ്ഞു. ശത്രുക്കൾ കൂടുതൽ അപമാനിതരാകുന്നതും നാണംകെടുന്നതും ഇനിയും കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

റവല്യൂഷനറി ഗാർഡ്സിന്റെ ആയുധ നിർമാണ കേന്ദ്രം സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനിയൻ മാധ്യമങ്ങൾ ഈ കേന്ദ്രത്തെ മിസൈൽ സിറ്റി എന്നാണ് വിശേഷിപ്പിക്കുന്നത്. സന്ദർശനത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ശത്രുവിന് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു തുടക്കം മാത്രമാണ്. ശത്രുക്കൾ കൂടുതൽ അപമാനിതരാകുന്നതും നാണംകെടുന്നതും നമ്മൾ കാണും. അസത്യത്തിനുമേൽ സത്യം വിജയിക്കും എന്ന് അഹമ്മദ് വാഹിദി പറഞ്ഞു.

യുഎസ്, ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമായത്. ഫെബ്രുവരി 28ന് ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷം കടുത്തത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.[https://x.com/FarsNews_Agency/status/2124094912316801092?s=20](https://x.com/FarsNews_Agency/status/2124094912316801092?s=20)

ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സംഘർഷം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല.  

Iran’s Revolutionary Guards chief Ahmed Vahidi said the current military moves are only the beginning and warned that enemies would face further humiliation. His remarks came amid escalating tensions between Iran, the US and Israel, with talks yet to produce any breakthrough.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392648/iran-us-conflict-ahmad-vahidi-warning)