---
title: "ഫേസ് ക്രീം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്, നടപടിയുമായി പൊലീസും"
english_title: "17-Year-Old Develops Severe Kidney Disease After Using Face Cream; Probe Ordered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392646/face-cream-kidney-disease-probe"
published_at: "2026-11-21T22:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01c7c38644f_face-cream-kidney-disease-probe.jpg"
keywords: ["FaceCream", "KidneyDisease", "HealthProbe", "PoliceInvestigation", "DrugControl"]
---

# ഫേസ് ക്രീം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്, നടപടിയുമായി പൊലീസും

> **Lead Summary:** മലപ്പുറം: മുഖകാന്തി വർധിപ്പിക്കാനെന്ന പേരിൽ വിൽക്കപ്പെട്ട ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പും പൊലീസും.

## Article Content

മലപ്പുറം: മുഖകാന്തി വർധിപ്പിക്കാനെന്ന പേരിൽ വിൽക്കപ്പെട്ട ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പും പൊലീസും.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡ്രഗ് കൺട്രോളറെ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തി. പെൺകുട്ടി ഉപയോഗിച്ച ക്രീം ഓൺലൈൻ വഴിയാണോ വാങ്ങിയതെന്നും ഇത് വിദേശ നിർമിതമാണോ അതോ ഇന്ത്യൻ നിർമിതമാണോ എന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ, ഈ ഉൽപ്പന്നത്തിന് ഡ്രഗ് കൺട്രോളറുടെ ഔദ്യോഗിക അനുമതി ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും. ഡ്രഗ് കൺട്രോളറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം തിങ്കളാഴ്ച പ്രത്യേക വിദഗ്ധ സമിതിയെ നിയമിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അതേസമയം, സംഭവത്തിൽ അരീക്കോട് പൊലീസും ഇടപെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.

കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ നാളെ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതടക്കമുള്ള തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

A 17-year-old girl in Malappuram developed severe kidney disease after using a face cream sold as a skin-brightening product, prompting a health department probe and police action. Authorities have ordered a detailed investigation into the product’s source, approval status, and composition, and a special expert committee may be appointed after the preliminary report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392646/face-cream-kidney-disease-probe)