---
title: "ക്രിമിയൻ പാലം തകർത്തതിന് തിരിച്ചടി; യുക്രെയ്നിൽ റഷ്യയുടെ മിസൈൽവർഷം, 8 മരണം"
english_title: "Russia Launches Missile Barrage on Ukraine in Retaliation for Crimea Bridge Attack; 8 Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/392505/russia-missile-barrage-ukraine-retaliation"
published_at: "2026-11-20T22:23:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b007b87e9328_russia-missile-barrage-ukraine-retaliation.jpg"
keywords: ["UkraineWar", "RussiaAttack", "CrimeaBridge", "KyivStrike", "MissileBarrage"]
---

# ക്രിമിയൻ പാലം തകർത്തതിന് തിരിച്ചടി; യുക്രെയ്നിൽ റഷ്യയുടെ മിസൈൽവർഷം, 8 മരണം

> **Lead Summary:** കീവ്: ക്രിമിയൻ പാലം തകർത്തതിന് മറുപടിയായി യുക്രെയ്നിൽ റഷ്യയുടെ മിസൈൽവർഷം. നൂറു മിസൈലുകളും 400 ഡ്രോണുകളും പ്രയോഗിച്ച ആക്രമണത്തിൽ യുക്രെയ്നിൽ വലിയ നാശനഷ്ടമുണ്ടായി. തലസ്ഥാനമായ കീവിൽ മൂന്നു പാലങ്ങളും ട്രെയിൻ സ്റ്റേഷനുകളും നശിച്ചു. എട്ടു പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

## Article Content

കീവ്: ക്രിമിയൻ പാലം തകർത്തതിന് മറുപടിയായി യുക്രെയ്നിൽ റഷ്യയുടെ മിസൈൽവർഷം. നൂറു മിസൈലുകളും 400 ഡ്രോണുകളും പ്രയോഗിച്ച ആക്രമണത്തിൽ യുക്രെയ്നിൽ വലിയ നാശനഷ്ടമുണ്ടായി. തലസ്ഥാനമായ കീവിൽ മൂന്നു പാലങ്ങളും ട്രെയിൻ സ്റ്റേഷനുകളും നശിച്ചു. എട്ടു പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഈയാഴ്ച യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ റഷ്യയെയും അധിനിവേശ ക്രിമിയയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗം പൊളിഞ്ഞ് കടലിൽ വീണിരുന്നു. തന്റെ അഭിമാനപദ്ധതിയായ പാലം തകർത്തതിന് വലിയ വില നൽകേണ്ടിവരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പു നൽകുകയുമുണ്ടായി.

നാലര വർഷത്തെ യുദ്ധത്തിനിടെ റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം രാത്രി അരങ്ങേറിയതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. കീവിലെ മൂന്നു പാലങ്ങളിലും ഗതാഗതം നിർത്തിവച്ചു. ജനങ്ങൾ കഴിവതും സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കരുതെന്നു നഗരസഭാ വൃത്തങ്ങൾ നിർദേശിച്ചു.

പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവം മൂലം റഷ്യൻ വ്യോമാക്രമണത്തെ ഫലപ്രദമായി നേരിടാൻ യുക്രെയ്നു കഴിയുന്നില്ല.

ഖാർകീവ്, ലുവീവ് തുടങ്ങിയ യുക്രെയ്ന്റെ പല ഭാഗങ്ങളിലും വ്യാപകമായ നാശങ്ങളുണ്ടായി.

റഷ്യൻ മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടും സ്വീഡനും യുദ്ധവിമാനങ്ങളെ നിരീക്ഷണത്തിനയച്ചു. യുക്രെയ്ൻ അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ അകലെ പോളണ്ടിൽ ഒരു റഷ്യൻ മിസൈൽ പതിച്ചെങ്കിലും നാശനഷ്ടമില്ല.

Russia launched one of its largest aerial assaults of the war on Ukraine, firing about 100 missiles and 400 drones in retaliation for damage to the Crimea bridge. The strikes killed eight people and caused widespread destruction in Kyiv and other cities, prompting Poland and Sweden to put fighter jets on alert.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/392505/russia-missile-barrage-ukraine-retaliation)